ഷാനിദിനെ ആദ്യമായി പരിചയപ്പെട്ട ദിവസം; സര്‍പ്രൈസ് സമ്മാനം നല്‍കി ഷംന

ഒരു മാസം മുമ്പാണ് നടി ഷംന കാസിം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിക്കുമൊപ്പം ദുബായിലാണ് ഷംന ഇപ്പോള്‍ താമസിക്കുന്നത്. അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുന്ന ഷംന ഇന്‍സ്റ്റഗ്രാമില്‍ ഷാനിദിനൊപ്പമുള്ള ഒരു മനോഹര വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
ഷാനിദിനെ ആദ്യമായി പരിചയപ്പെട്ട ദിവസത്തിന്റെ ഓര്‍മയാണ് ഈ വീഡിയോയിലുള്ളത്. ഒരു മെയ് ഒമ്പതിന് ദുബായിലെ ഒരു സ്വകാര്യ ചടങ്ങില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. അത് പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുകയായിരുന്നു.
ആ ദിവസത്തിന്റെ ഓര്‍മയ്ക്കായി ഷാനിദിന് സര്‍പ്രൈസായി ഷംന പൂച്ചെണ്ട് സമ്മാനിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ എന്താണ് കാര്യം എന്നറിയാതെ ഷാനിദ് അമ്പരയ്ക്കുന്നതും വീഡിയോയില്‍ കാണാം. ആദ്യത്തെ കൂടിക്കാഴ്ച്ചയുടെ ദിവസമാണെന്ന് ഷാനിദിനെ ഓര്‍മപ്പെടുത്തുന്ന ഷംന കെട്ടിപ്പിടിക്കുന്നതും വീഡിയോയിലുണ്ട്.
ഇതിന് താഴെ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്തത്. ജീവിതത്തിലുടനീളം ഈ സ്‌നേഹം നിലനില്‍ക്കട്ടെ എന്നായിരുന്നു ഒരു കമന്റ്.
ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. കഴിഞ്ഞ ഏപ്രില്‍ നാലിന് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഹംദാന്‍ ആസിഫ് അലി എന്നാണ് കുഞ്ഞിന്റെ പേര്.
Content Highlights: shamna kasim posts memory of meeting husband for the first time