കസേര നീക്കി സുചിത്ര മോഹന്‍ലാലിന് ഇരിപ്പിടം ഒരുക്കിക്കൊടുത്തു; ഷാരൂഖിനെ അഭിനന്ദിച്ച് ആരാധകര്‍

ഷാരൂഖ് ഖാൻ/ മോഹൻലാലും സുചിത്രയും | Photo: PTI
ഷാരൂഖ് ഖാൻ/ മോഹൻലാലും സുചിത്രയും | Photo: PTI

ഴിഞ്ഞ ദിവസമാണ്‌ മോഹന്‍ലാലിന് ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സമ്മാനിച്ചത്. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയത്. ഇതേ വേദിയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനായി ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളുമുണ്ടായിരുന്നു.

ഇതിനിടയില്‍ ഹൃദ്യമായ തന്റെ പെരുമാറ്റത്തിലൂടെ ആരാധകരുടെ അഭിനന്ദനം നേടിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ ഷാരൂഖിനൊപ്പമായിരുന്നു മോഹന്‍ലാലിനും സുചിത്രയ്ക്കും ഇരിപ്പിടം ഒരുക്കിയിരുന്നത്. ചടങ്ങുകള്‍ തുടങ്ങുന്നതിന് മുമ്പ് അവിടെയെത്തിയ ഇരുവരേയും ഹൃദ്യമായാണ് ഷാരൂഖ് സ്വീകരിച്ചത്.

കസേര നീക്കി സുചിത്രയ്ക്ക് ഇരിപ്പിടം ഒരുക്കിക്കൊടുത്ത് അവര്‍ ഇരുന്നതിന് ശേഷമാണ് ഷാരൂഖ് തന്റെ ഇരിപ്പിടത്തില്‍ വന്നിരുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒട്ടേറെ ആരാധകരാണ് എക്‌സില്‍ ഈ വീഡിയോ പങ്കുവെച്ചത്.

Content Highlights: shahrukh khans sweet gesture for mohanlals wife suchitra mohanlal