'അയണ്‍ മാനെ'ക്കുറിച്ച് സംസാരിച്ചാണ് അലക്‌സിസ് ഹൃദയം കീഴടക്കിയത്;പ്രണയകാലത്തെ കുറിച്ച് സെറീന വില്യംസ്

Photo | AFP
Photo | AFP

രണ്ടുവര്‍ഷത്തെ ഡേറ്റിങ്ങിനുശേഷം 2017-ലാണ് വിരമിച്ച ടെന്നീസ് ഇതിഹാസം സെറീന വില്യംസും അലക്‌സിസ് ഒഹാനിയനും വിവാഹിതരായത്. ബന്ധത്തില്‍ അലക്‌സിസ് ഒളിമ്പിയ ഒഹാനിയന്‍ ജൂനിയര്‍ (ഏഴുവയസ്സ്) അതിറ റിവര്‍ ഒഹാനിയന്‍ (ഒന്നര വയസ്സ്) എന്നീ രണ്ട് പെണ്‍കുട്ടികളുണ്ട്. ഒഹാനിയയുമായുള്ള ആദ്യ കൂടിക്കാഴ്ച സംബന്ധിച്ച് തുറന്നുപറയുകയാണ് സെറീന. 

മാര്‍വല്‍, അയണ്‍മാന്‍ സിനിമകളെക്കുറിച്ച് സംസാരിച്ചാണ് ഇരുവരും അടുത്തിടപഴകുന്നത്. ഒരിക്കല്‍ ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കേ അലക്‌സിസ് ഈ സിനിമകളെക്കുറിച്ച് സംസാരിച്ചത് തന്റെ ഹൃദയത്തിലേക്കുള്ള വഴി തുറന്നെന്ന് സെറീന പറയുന്നു. 2024-ല്‍ ഇ.എസ്.പി.എന്ന് നല്‍കിയ അഭിമുഖത്തിലെ ഒരു എപ്പിസോഡിലാണ് സെറീന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേ എപ്പിസോഡില്‍ മുന്‍ റെഡ്ഡിറ്റ് സഹസ്ഥാപകന്‍കൂടിയായ ഭര്‍ത്താവ് അലക്‌സിസും പങ്കെടുത്തിരുന്നു. 

എന്നാല്‍ തങ്ങളുടെ സംഭാഷണത്തിന്റെ ആദ്യപകുതി വളരെ ലഘുവായിരുന്നില്ലെന്നാണ് അലക്‌സിസ് പറയുന്നത്. പകരം സെറീന ഒരു നിബന്ധന മുന്നില്‍ വെച്ചാണ് ഡേറ്റിന് സമ്മതിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. തങ്ങളുടെ ഡേറ്റിങ്ങിന് മുന്‍പായി സെറീനയുടെ ഏജന്റും അസിസ്റ്റന്റുമായ ജില്‍ സ്‌മോളറെ കൂടെക്കൂട്ടി തന്നെ സമീപിച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂറോളം അവര്‍ ചോദ്യം ചെയ്തു. പലതും പരിധിവിട്ട ചോദ്യങ്ങളായിരുന്നു. തനിക്ക് കുട്ടികളുണ്ടോ, വിവാഹിതനാണോ എന്നിവയെല്ലാം ചോദിച്ചു. എങ്കിലും സെറീന തുടക്കം മുതല്‍ത്തന്നെ 'നേരെ വാ നേരെ പോ' സമീപനമാണ് തുടക്കം മുതല്‍ സ്വീകരിച്ചതെന്നും അലക്‌സിസ് വ്യക്തമാക്കി.
 

Content Highlights: serena williams dscribes husband alexis ohanian won her heart