ശീമാട്ടിയുടെ മോഡലാകാന്‍ അവസരം; ദി ഗ്രെയ്റ്റ് ഇന്ത്യന്‍ സാരി കോണ്ടസ്റ്റ് ഇന്ന് അവസാനിക്കും

പ്രതീകാത്മക ചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

മാതൃഭൂമി ഡോട്ട് കോമും ശീമാട്ടിയും ചേര്‍ന്നൊരുക്കുന്ന 'ദി ഗ്രെയ്റ്റ് ഇന്ത്യന്‍  സാരി കോണ്ടസ്റ്റി'ല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇനി സമയം കളയേണ്ട. ഇന്നത്തോടെ മത്സരം അവസാനിക്കും. ആഗസ്റ്റ് ആറ് മുതല്‍ സെപ്റ്റംബര്‍ ആറ് വരേയുള്ള 30 ദിവസങ്ങളില്‍ എന്നെങ്കിലും സാരി ധരിച്ച് എടുത്ത മനോഹരമായ ഫോട്ടോകളാണ് അയയ്‌ക്കേണ്ടത്. 

വിജയിക്കുന്നവര്‍ക്ക് ശീമാട്ടിയുടെ മോഡലാകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഒപ്പം ആകര്‍ഷകമായ മറ്റ് സമ്മാനങ്ങളും നേടാം. 

നിങ്ങള്‍ ചെയ്യേണ്ടത്

സാരിയുടുത്ത് വ്യത്യസ്തമായ ആംഗിളിലുള്ള ഫോട്ടോകള്‍ എടുക്കുക. അതില്‍ നിന്നും മനോഹരമായ മൂന്ന് ഫോട്ടോകള്‍ ദി ഗ്രെയ്റ്റ് ഇന്ത്യന്‍ സാരി കോണ്ടസ്റ്റിലേക്ക് അയക്കുക. അതിനായി മാതൃഭൂമി ഡോട്ട് കോം സന്ദര്‍ശിച്ച് ദി ഗ്രെയ്റ്റ് ഇന്ത്യന്‍ സാരി കോണ്ടസ്റ്റ് പേജ് ക്ലിക്ക് ചെയതോ, https://mbiurl.in/aub5s എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുക.

ഏത് പ്രായക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഫോട്ടോകളുടെ വലിപ്പം 2 എംബിയില്‍ കൂടരുത്. ഫോട്ടോകള്‍ അയയ്ക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ ആറാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്-9995331199

Content Highlights: Seematti – The Great Indian Saree Contest 2025