നരയുള്ള മുടി മറയ്ക്കാതെ, മേക്കപ്പില്ലാതെ സംയുക്ത, ഒപ്പം സഹോദരിയും

മലയാളികളുടെ പ്രിയപ്പെട്ട നടികളുടെ കൂട്ടത്തില്‍ എപ്പോഴും സംയുക്താ വര്‍മയുടെ പേരുമുണ്ടാകും. മൂന്ന് വര്‍ഷങ്ങള്‍മാത്രം വെള്ളിത്തിരയിലുണ്ടായിരുന്ന അവര്‍ എന്നെന്നും ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. അഭിനയ ജീവിതത്തില്‍നിന്ന് ഇടവേളയെടുത്തിട്ട് 22 വര്‍ഷമായിട്ടും അവരിപ്പോഴും ആളുകളുടെ മനസിലുണ്ട്.
സിനിമയില്‍ ഇല്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ വിശേഷങ്ങളെല്ലാം സംയുക്ത ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. നല്ലൊരു യോഗാഭ്യാസി കൂടിയായ അവര്‍ യോഗ പരിശീലനത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ സഹോദരി സംഘമിത്രയ്‌ക്കൊപ്പമുള്ള സെല്‍ഫിയാണ് സംയുക്ത പങ്കുവെച്ചത്.
നരയുള്ള മുടി മറച്ചുവെയ്ക്കാതെ, മേക്കപ്പില്ലാതെയാണ് സംയുക്തയുടെ സെല്‍ഫി. 'ഒരേ പൂന്തോട്ടത്തിലെ വ്യത്യസ്ത പൂക്കളാണ് സഹോദരിമാര്‍' എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.
1999-ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് സംയുക്തയുടെ അരങ്ങേറ്റം. അരങ്ങേറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി. ആകെ 18 ചിത്രങ്ങളാണ് കരിയറില്‍ ചെയ്തത്. രണ്ട് തവണ വീതം സംസ്ഥാന പുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവും നടി സ്വന്തമാക്കി.
Content Highlights: samyuktha varmas selfie with grey hair