രാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സാമന്ത; വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് മുൻ ഭാര്യ

സാമന്ത പങ്കുവെച്ച ചിത്രങ്ങൾ | Photos: instagram
സാമന്ത പങ്കുവെച്ച ചിത്രങ്ങൾ | Photos: instagram

തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമോറുവും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ രാജിന്റെ വാക്കുകള്‍ പ്രചോദനമായെന്ന് സാമന്ത ഒരിക്കല്‍ പറഞ്ഞിരുന്നു. പിന്നീട് സാമന്ത ആദ്യമായി നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ രാജ് പങ്കെടുത്തപ്പോഴും അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടു. അന്ന് രാജിനൊപ്പമുള്ള ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സാമന്ത.

Also Read: കാമുകി ഗൗരി സ്പ്രാറ്റിനും മകനുമൊപ്പം മുന്‍ ഭാര്യ റീന ദത്തയുടെ വീട്ടിലെത്തി ആമിര്‍ ഖാന്‍; വീഡിയോ

യുഎസ്സിലെ ഡിട്രോയിറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് സാമന്ത പോസ്റ്റ് ചെയ്തത്. ഇതില്‍ ഒരു ചിത്രത്തില്‍ പരസ്പരം ചേര്‍ത്തുപിടിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കാനായി ഇരുവരും നടക്കുന്നതും കാണാം. പുതിയ ചിത്രങ്ങള്‍ കൂടി എത്തിയതോടെ രാജ്-സാമന്ത പ്രണയാഭ്യൂഹം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. ഡിട്രോയിറ്റിലെ കാഴ്ചകളും പ്രാദേശിക റെസ്റ്ററന്റില്‍ നിന്നുള്ള ചിത്രങ്ങളും സ്വന്തം ചിത്രവും ഗ്രൂപ്പ് ഫോട്ടോകളുമെല്ലാം സാമന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ട്.  

അതേസമയം രാജിന്റെ മുന്‍ ഭാര്യ ശ്യാമിലി ഡെ പങ്കുവെച്ച സ്റ്റോറികളും സാമന്തയുടെ ഫോട്ടോകളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുകയാണ്. 'ജീവിതത്തിലെ സുവര്‍ണ നിയമം' എന്ന തലക്കെട്ടിലാണ് അവര്‍ ചില വാചകങ്ങള്‍ പോസ്റ്റ് ചെയ്തത്. 

'ബ്രാഹ്‌മണിസം: ഇത് കടമയുടെ ആകെ തുകയാണ്. നിങ്ങള്‍ക്ക് വേദനിക്കുന്ന കാര്യം ഒരാള്‍ ചെയ്താല്‍, അതേകാര്യം  നിങ്ങള്‍ മറ്റുള്ളവരോട് ചെയ്യരുത്. ബുദ്ധിസം: നിങ്ങളെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരോട് ചെയ്യരുത്.' എന്നെല്ലാമാണ് ശ്യാമിലി ഡെ പങ്കുവെച്ച സ്റ്റോറിയിലുള്ളത്. ഇതിനൊപ്പം കണ്‍ഫ്യൂഷ്യനിസം, ഇസ്‌ലാം, ക്രിസ്റ്റിയാനിറ്റി തുടങ്ങിയവയില്‍ നിന്നുള്ള വാചകങ്ങളും ഉണ്ടായിരുന്നു. 

Don't Miss: 'ഗൗരിയുമായുള്ള വിവാഹം നേരത്തേ കഴിഞ്ഞു, എന്റെ ഹൃദയത്തില്‍'; പ്രണയത്തേക്കുറിച്ച് വാചാലനായി ആമിര്‍ ഖാൻ

മറ്റൊരു സ്‌റ്റോറിയില്‍ ശ്യാമിലി പങ്കുവെച്ചത് കൃഷ്ണനും അര്‍ജുനനും തമ്മിലുള്ള സംഭാഷണമാണ്. 'വിജയമോ പരാജയമോ അല്ലെങ്കില്‍ പിന്നെ എന്തിനാണ് പ്രാധാന്യം?' എന്ന് അര്‍ജുനന്‍ ചോദിക്കുമ്പോള്‍, 'ധര്‍മ്മത്തിന് മാത്രമാണ് പ്രാധാന്യം' എന്ന് കൃഷ്ണന്‍ മറുപടി പറയുന്ന ചിത്രമാണ് അവര്‍ പങ്കുവെച്ചത്. 

ശ്യാമിലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ

ഇതാദ്യമായല്ല ശ്യാമിലി ഇത്തരം നിഗൂഢമായ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ സാമന്ത രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴും ശ്യാമിലി സമാനമായ പോസ്റ്റുകള്‍ പങ്കുവെച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

Also Read: കെനിഷ പ്രകാശം പരത്തുന്നവൾ, മുൻഭാര്യ ശാരീരികമായി ഉൾപ്പെടെ ദ്രോഹിച്ചു, മക്കളെ ഉപകരണമാക്കി-രവി മോഹന്‍

Content Highlights: Raj Nidimoru's Wife Shares Cryptic Post After Samantha Drops Pics With Filmmaker From Detroit