ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി സാമന്തയും രാജ് നിദിമോരുവും; 'ബേബി ബംപ്' വീഡിയോ വൈറൽ

#Lifestyle Desk
സാമന്തയുടെ 'ബേബി ബംപ്' വീഡിയോയിൽ നിന്നുള്ള ദൃശ്യം, സാമന്തയും രാജ് നിദിമൊരുവും വിവാഹിതരായപ്പോൾ | Photos: X, instagram
സാമന്തയുടെ 'ബേബി ബംപ്' വീഡിയോയിൽ നിന്നുള്ള ദൃശ്യം, സാമന്തയും രാജ് നിദിമൊരുവും വിവാഹിതരായപ്പോൾ | Photos: X, instagram

ടി സാമന്താ രുത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. നേരത്തേ സാമന്തയുടെ പുതിയ ചിത്രം മാ ഇൻടി ബംഗാരത്തിന്റെ വിജയാഘോഷത്തിനിടെ സാമന്തയ്ക്ക് 'ബേബി ബംപ്' ഉണ്ടെന്നും താരം ഗർഭിണിയാണെന്നും സോഷ്യൽ മീഡിയയിൽ പ്രചാരമുണ്ടായിരുന്നു. സാമന്തയുടെ നിറവയർ വീഡിയോയിൽ കണ്ടതിന് പിന്നാലെയാണ് സ്ഥിരീകരണമുണ്ടാകുന്നത്.

'വാർത്ത സത്യമാണ്. പുതിയ വിശേഷത്തിൽ ഇരുവരും വലിയ സന്തോഷത്തിലാണ്. കുഞ്ഞ് എത്തുന്നുവെന്ന വാർത്ത അധികം വൈകാതെ അവർ ഔദ്യോഗികമായി പ്രഖ്യാപിക്കും' -സാമന്തയും രാജുമായി അടുത്ത വൃത്തങ്ങൾ ഇങ്ങനെ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വിവാഹം കഴിഞ്ഞ് ആറുമാസത്തിന് ശേഷമാണ് ദമ്പതിമാരെ തേടി സന്തോഷവാർത്ത എത്തിയിരിക്കുന്നത്.

കഴിഞ്ഞവർഷം ഡിസംബർ ഒന്നിനായിരുന്നു സാമന്തയുടേയും രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. പിന്നീട് സാമന്ത വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണമായത്.

Also Read: ‘നാഗചൈതന്യയുമായി പിരിഞ്ഞശേഷം പൂർണമായി ഉൾവലിഞ്ഞു, രാജ് എന്നെ മാറ്റി’ -സാമന്ത

Content Highlights: Actress Samantha Ruth Prabhu and director Raj Nidimoru are expecting their first child six months after marriage. National media houses confirmed the pregnancy after a baby bump video from her film's success party went viral.