സംഗീതിനെത്തിയ സല്‍മാന്‍റെ കയ്യില്‍ ചുംബിച്ച് ആനന്ദ്; ആഹ്ളാദത്തോടെ ആലിംഗനം ചെയ്ത് രാധിക | VIDEO

ഇക്കൊല്ലം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആഘോഷപരിപാടികളിലൊന്നായാണ് ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം വിലയിരുത്തപ്പെടുന്നത്. പ്രീ വെഡ്ഡിങ് സെലിബ്രേഷന്റെ ഭാഗമായുള്ള സാഗിത് പരിപാടിയില്‍ അതിഥികളായി സിനിമാ മേഖലയിലെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്തിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമിലെ അംഗങ്ങളും സംഗീതിനെത്തിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിശേഷങ്ങൾക്കും സാമൂഹികമാധ്യമങ്ങളില്‍ വന്‍സ്വീകാര്യതയാണ് നേടുന്നത്.
സംഗീതിനെത്തിയ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ എന്‍ട്രിയാണ് ഏറ്റവും വൈറലായ വീഡിയോദൃശ്യങ്ങളിലൊന്ന്. കറുത്ത നിറത്തിലെ വേഷത്തില്‍ അടിപൊളിയായാണ് സല്‍മാന്‍ ഖാനെത്തിയത്. സല്‍മാനെ കണ്ട് ഏറെ ആഹ്ളാദചിത്തരായ ആനന്ദിനേയും രാധികയേയും വീഡിയോയില്‍ കാണാം. സല്‍മാന്‍ ഖാന്റെ കയ്യില്‍ ചുംബിച്ചാണ് ആനന്ദ് സ്‌നേഹവും സന്തോഷവും പ്രകടിപ്പിക്കുന്നത്. താരത്തെ കണ്ട് ആനന്ദത്തോടെ ആലിംഗനം ചെയ്യുന്ന രാധികയും 'സല്ലു ഭായി'യുടെ ആരാധകരെ ആവേശഭരിതരാക്കുന്നുണ്ട്. സല്‍മാനൊപ്പം വധൂവരന്‍മാര്‍ നൃത്തം ചെയ്യുന്നുമുണ്ട്.
മാധുരി ദീക്ഷിത്, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, മൗനി റോയ്, ദിഷാ പഠാനി, സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി, വരുണ്‍ ധവാന്‍ തുടങ്ങി നിരവധി താരങ്ങള്‍ സംഗീതിനെത്തിയിരുന്നു.
വിവാഹത്തിന് മുന്നോടിയായി ജൂലായ് രണ്ടിന് മുകേഷ് അംബാനിയും നിത അംബാനിയും പാവപ്പെട്ടവര്‍ക്കായി സമൂഹവിവാഹം സംഘടിപ്പിച്ചിരുന്നു. ജൂലായ് മൂന്നിന് ഗുജറാത്തി സമ്പ്രദായത്തില്‍ മാമേരു ചടങ്ങും നടത്തിയിരുന്നു. ജൂലായ് 12-നാണ് വിവാഹം. ജൂലായ് 13-നും 14-നും ആഘോഷച്ചടങ്ങുകളുണ്ട്.
Content Highlights: Salman Khan Gets Kiss From Anant Ambani, Sangeet Ceremony