കനത്ത ഗതാഗതക്കുരുക്ക്; ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് സിനിമാ സെറ്റിലേക്ക് പാഞ്ഞെത്തി സല്മാന് ഖാന്

ഷൂട്ടിങ് സെറ്റുകളില്‍ സമയത്തിന് എത്താത്ത നടന് എന്ന ചീത്തപ്പേരുള്ള ബോളിവുഡ് താരമാണ് സല്മാന് ഖാന്. അടുത്തിടെ പുറത്തിറങ്ങിയ സിക്കന്ദര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ എ.ആര്. മുരുഗദോസാണ് ഒടുവിലായി സല്‍മാനെതിരെ ഈ ആരോപണം ഉന്നയിച്ചത്. ഇപ്പോഴിതാ സമയത്തിന് ഷൂട്ടിങ് സെറ്റിലെത്താന്‍ സല്മാന് ഖാന് എന്തും ചെയ്യുമെന്ന് തോന്നിപ്പിക്കുന്നൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്.
ബാറ്റില്‍ ഓഫ് ഗാല്‍വാന്‍ എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് പോകുമ്പോഴാണ് രസകരമായ സംഭവമുണ്ടായത്. ചിത്രത്തിന്റെ 45 ദിവസം നീണ്ട ആദ്യ ഷെഡ്യൂള്‍ നേരത്തേ ലഡാക്കിലെ ലേയില്‍ അവസാനിച്ചിരുന്നു. രണ്ടാം ഷെഡ്യൂള്‍ രണ്ടാം മുംബൈയില്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 10-ന് ആരംഭിച്ച രണ്ടാം ഷെഡ്യൂള്‍ നവംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
മുംബൈയിലെ ഗോരേഗാവ് ഫിലിംസിറ്റിയിലാണ് രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം നടക്കുന്നത്. ബാന്ദ്രയില്‍ താമസിക്കുന്ന സല്മാന് ഖാന് എല്ലാ ദിവസവും ഇവിടെനിന്നാണ് ലൊക്കേഷനിലേക്ക് എത്തുന്നത്. ഒരുദിവസം ഷൂട്ടിങ്ങിനായി പോകവെ കനത്ത ഗതാഗതക്കുരുക്കില്‍ പെട്ടു. രണ്ട് മണിക്കൂറോളം കുരുക്കില്‍ പെട്ട അദ്ദേഹം ഒടുവില്‍ കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
Don’t Miss: 'ഞങ്ങളുടെ കുടുംബത്തില്‍ ആരും ബീഫ് കഴിക്കാറില്ല'; പശുക്കളെ കൊല്ലരുതെന്നും സല്മാന് ഖാന്റെ പിതാവ്
തുടര്‍ന്ന് പ്രദേശവാസിയായ ഒരു ചെറുപ്പക്കാരനോട് ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് അതിലാണ് അദ്ദേഹം ഗാല്‍വാന്‍ സെറ്റിലേക്ക് എത്തിയത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഒരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സല്മാന് ഖാന് സഞ്ചരിച്ച ബൈക്കിന് പിന്നാലെ വേറെ ബൈക്കുകളില്‍ ബൗണ്സര്മാരുമുണ്ടായിരുന്നു. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് അദ്ദേഹം ബൈക്കില്‍ സഞ്ചരിച്ചത്. ആരെയാണ് സഹായിച്ചത് എന്ന് ബൈക്ക് ഓടിച്ചിരുന്നവര്‍ തിരിച്ചറിഞ്ഞത് പിന്നീട് മാത്രമാണെന്നും അതറിഞ്ഞപ്പോള്‍ അവര്‍ അതിശയിച്ചുപോയെന്നും റിപ്പോര്‍ട്ടിലുണ്ട്.
Also Read
- 'താങ്കളും സല്മാന് ഖാനും ഒരുപോലെയാണ്'; ബാബാ രാംദേവിനോട് ഫറാ ഖാന്
- 'തേരേ നാമി'ലെ ലുക്കിന് പ്രചോദനമായത് ആ മഹാമനുഷ്യന്; വെളിപ്പെടുത്തി സല്മാന് ഖാന്
- 'തേരേ നാമി'ലെ ലുക്കിന് പ്രചോദനമായത് ആ മഹാമനുഷ്യന്; വെളിപ്പെടുത്തി സല്മാന് ഖാന്
- 'ഇതിലും ഭേദം ഹോട്ടൽ ഭക്ഷണം'; സ്വന്തം പാചകക്കാരന്റെ ശമ്പളം കേട്ട് കണ്ണുതള്ളി സൽമാന്റെ സഹോദരീ ഭർത്താവ്
- പ്രണയപരാജയത്തിന്റെ കുറ്റം ഏറ്റുപറഞ്ഞു, എത്രയും വേഗം കുഞ്ഞ് വേണമെന്ന് സല്മാന് ഖാന്
Content Highlights: Salman Khan Takes Lift on a Stranger's Bike to Reach 'Battle of Galwan' Set on Time After Being Stuck in Mumbai Traffic