സല്‍മാന്‍ ഖാനൊപ്പം ഐശ്വര്യ റായിയുടെ മകളോ? ആ വീഡിയോക്ക് പിന്നിലെ സത്യം ഇതാണ്

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെയായി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവരുടെ സാമൂഹികമാധ്യമങ്ങളിലെ വിവിധ പോസ്റ്റുകളും മറ്റും ചൂണ്ടിക്കാട്ടിയാണ് ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായത്. ഇതിനിടെയാണ്, ഐശ്വര്യ റായിയുടെ മകളായ ആരാധ്യ ബച്ചന്‍ നടന്‍ സല്‍മാന്‍ ഖാനെ കാണാനെത്തിയെന്ന് പറഞ്ഞ് ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ സിക്കന്തറിന്റെ സെറ്റില്‍വെച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നതെന്നായിരുന്നു പ്രചരണം. സല്‍മാന്‍ ഖാന്‍ ഒരു പെണ്‍കുട്ടിയെ ആശ്ലേഷിക്കുന്ന വീഡിയോയാണ് ആരാധ്യ ബച്ചനാണെന്ന് പേരില്‍ പ്രചരിച്ചത്. എന്നാല്‍, ഇത് വ്യാജമാണെന്നാണ് കണ്ടെത്തല്‍.
ഇന്ത്യന്‍ ബോക്‌സിങ് താരമായ നിഖാത് സരീനും സല്‍മാന്‍ ഖാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ വീഡിയോയാണ് ആരാധ്യ ബച്ചന്റെ പേരില്‍ പ്രചരിച്ചത്. സല്‍മാന്‍ ഖാനൊപ്പം വീഡിയോയിലുണ്ടായിരുന്ന ബോക്‌സിങ് താരത്തിന്റെ മുഖം മാറ്റി ആരാധ്യയുടെ ചിത്രം മോര്‍ഫ് ചെയ്തും ചിലര്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഐശ്വര്യ റായി- അഭിഷേക് ബച്ചന്‍ ഗോസിപ്പുകള്‍ക്കിടെ ഈ വ്യാജ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
Content Highlights: salman khan aaradhya bachchan fake video surfaces social media