'എന്റെ ജീവിതത്തിലെ ആദ്യ ബാറ്റ് സമ്മാനിച്ച വ്യക്തി'; മനോഹരമായ ഓര്‍മ പങ്കുവെച്ച് സച്ചിന്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഹോദരങ്ങള്‍ക്കൊപ്പം | Photo: instagram/ sachin tendulkar
സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഹോദരങ്ങള്‍ക്കൊപ്പം | Photo: instagram/ sachin tendulkar

ക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരി സവിതയെ കുറിച്ചുള്ള മനോഹരമായ ഓര്‍മ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സവിതയ്ക്കും സഹോദരന്‍മാരായ നിതിന്‍, അജിത്ത് എന്നിവര്‍ക്കൊപ്പവും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് സച്ചിന്‍ ആശംസ നേര്‍ന്നത്.

'എന്റെ ജീവിതത്തിലെ ആദ്യ ബാറ്റ് സമ്മാനിച്ച, എന്റെ കൂടെ എപ്പോഴും നിന്ന സഹോദരി, നിങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പിള്ളു സമ്മാനങ്ങളില്‍ ഒന്ന്. എല്ലാവര്‍ക്കും രക്ഷാബന്ധന്‍ ആശംസകള്‍'-സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഈ അടുത്തുനടന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് സച്ചിന്‍ പോസ്റ്റ് ചെയ്തത്. നേരത്തെ ഈ ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പങ്കുവെച്ചിരുന്നു. ഉത്തരേന്ത്യയില്‍ കല്ല്യാണ ചടങ്ങുകള്‍ക്ക് ധരിക്കുന്ന തലപ്പാവ് കെട്ടുന്ന വീഡിയോ ആയിരുന്നു ഇത്. ഇതിനുതാഴെ 'സച്ചിന്‍ കുമാര്‍' എന്ന് യുവരാജ് സിങ്ങ് കമന്റും ചെയ്തിരുന്നു. 

Content Highlights: sachin tendulkar wishes his sister on raksha bandhan with special note