ഞാൻ അദ്ദേഹത്തെ വളരേയധികം മിസ് ചെയ്യുന്നു-റിങ്കുവിന്റെ പ്രകടനം അച്ഛന് സമർപ്പിക്കുന്നുവെന്ന് ഭാര്യ

റിങ്കു സിങ്ങും പ്രിയ സരോജും | Photo: instagram/ rinku singh
റിങ്കു സിങ്ങും പ്രിയ സരോജും | Photo: instagram/ rinku singh

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച ബാറ്റിങ് പ്രകടനമാണ് റിങ്കു സിങ്ങ് പുറത്തെടുത്തത്. താരം 51 പന്തിൽനിന്ന് 83 റൺസ് നേടി. സ്‌കോർ സമനിലയിൽ ആയതോടെ സൂപ്പർ ഓവറിലാണ് വിജയികളെ നിർണയിച്ചത്.

റിങ്കുവിന്റെ ഈ പ്രകടനം കാണാൻ പ്രതിശ്രുത വധുവും സമാജ്‌വാദ് പാർട്ടി എംപിയുമായ പ്രിയ സരോജും സ്റ്റേഡിയത്തിലെത്തിയിരുന്നു. മത്സരത്തിനുശേഷം കൊൽക്കത്ത ടീം പ്രിയ സരോജിന്റെ ഒരു വീഡിയോ എക്‌സിൽ പങ്കുവെയ്ക്കുകയും ചെയ്തു. റിങ്കുവിന്റെ ഈ പ്രകടനം പിതാവ് ഖാൻ ചന്ദ് സിങ്ങിനാണ് സമർപ്പിക്കുന്നതെന്ന് വീഡിയോയിൽ പ്രിയ പറയുന്നു.

'ഞാൻ വളരെ സന്തോഷവതിയാണ്‌. റിങ്കു ഇന്ന് കളിച്ചത് അദ്ദേഹത്തിന്റെ അച്ഛന് വേണ്ടിയാണ്. ഞാൻ അദ്ദേഹത്തെ വളരെ മിസ് ചെയ്യുന്നുണ്ട്.'പ്രിയ വീഡിയോയിൽ പറയുന്നു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിനിടയിലാണ് റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചത്. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Content Highlights: Rinku Singh scored an unbeaten 83 to rescue KKR from a top-order collapse., The match ended in a tie and was decided by a thrilling Super Over., Sunil Narine restricted LSG to one run in the Super Over.