വിജയ് ദേവരകൊണ്ടയെ വിവാഹം കഴിക്കും, ജീവിതപങ്കാളിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങും -രശ്മികാ മന്ദാന

തെന്നിന്ത്യൻ താരം രശ്മികാ മന്ദാനയും തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. താരങ്ങളുടെ കൈയിലെ മോതിരങ്ങളുടെ ദൃശ്യങ്ങൾ ഇതിന് ശേഷം പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ കൈയിലെ മോതിരം പ്രധാനപ്പെട്ട കാര്യമാണെന്ന് രശ്മിക പറഞ്ഞതും റിപ്പോർട്ടുകൾക്ക് ബലമേകി. ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്നാണ് പുതിയവിവരം.
Also Read: മോതിരത്തേക്കുറിച്ച് ചോദിച്ച് ജഗപതി ബാബു, കുസൃതിയോടെ മറുപടി നൽകി രശ്മിക മന്ദാന | VIDEO
തന്റെ ജീവിതപങ്കാളിയാകുന്ന വ്യക്തി എങ്ങനെയുള്ളയാളാകണമെന്നതിനെ കുറിച്ച് പറയുകയാണ് രശ്മിക. ഓണസ്റ്റ് ടൗൺഹാളിന് നൽകിയ അഭിമുഖത്തിലാണ് രശ്മികാ മന്ദാന ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
Don’t Miss: 'ഒരു പരാതിയുമില്ലാതെ 12 മണിക്കൂർ ജോലി ചെയ്യും'; രശ്മികാ മന്ദാനയെ കുറിച്ച് തമ്മയുടെ സംവിധായകൻ
'ആഴത്തിൽ മനസിലാക്കാൻ കഴിവുള്ളയാളാകണം എന്റെ ജീവിതപങ്കാളി. ജീവിതത്തെ സ്വന്തം കാഴ്ചപ്പാടിലൂടെ മനസിലാക്കുന്നയാൾ. നല്ലവനായ ഒരാളും അതേസമയം എന്നോടോ എനിക്കുവേണ്ടിയോ യുദ്ധം ചെയ്യാൻ കഴിയുന്നതുമായ ഒരാൾ. നാളെ എനിക്കെതിരെ യുദ്ധമുണ്ടായാൽ ആ മനുഷ്യൻ എനിക്കുവേണ്ടി പോരാടുമെന്ന് എനിക്കറിയാം. ഞാനും അദ്ദേഹത്തിനുവേണ്ടി അങ്ങനെ ചെയ്യും. അദ്ദേഹത്തിനുവേണ്ടി വെടിയുണ്ടയേറ്റുവാങ്ങും.' -രശ്മിക പറഞ്ഞു.
Also Read: ഇനിയും ജനിക്കാത്ത എന്റെ മക്കളെ അത്രയേറെ ഇഷ്ടമാണ്, അവർക്കായി ഞാൻ യുദ്ധം ചെയ്യും -രശ്മിക മന്ദാന
തനിക്കൊപ്പം അഭിനയിച്ച നടന്മാരിൽ ആരെയാണ് വിവാഹം ചെയ്യുക, ആരെയാണ് ഡേറ്റ് ചെയ്യുക എന്ന ചോദ്യത്തിനും രശ്മിക മറുപടി നൽകി. ജാപ്പനീസ് അനിമെ കഥാപാത്രമായ നരൂറ്റോയെ ഡേറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് രശ്മിക പറഞ്ഞു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് വിജയ് ദേവരകൊണ്ടയെയാണ് എന്ന് രശ്മിക പറഞ്ഞപ്പോൾ വലിയ ആരവമാണ് സദസ്സിൽ നിന്നുയർന്നത്.
Don’t Miss: വജ്രത്തിളക്കമുള്ള പ്രണയം; വിവാഹനിശ്ചയത്തിന് അണിയിച്ച മോതിരത്തിന്റെ ദൃശ്യം പങ്കുവെച്ച് രശ്മിക മന്ദാന | വീഡിയോ
Content Highlights: Amidst rumors, Rashmika Mandanna reveals she wants to marry Vijay Deverakonda; describes her ideal partner