'ആ വിളിപ്പേരില്ലാത്തവർക്ക് മൂക്കത്ത് വിരൽവെച്ച് പുഞ്ചിരി'-പരിഹസിക്കുന്നവർക്ക് മറുപടിയുമായി രചന

രചനാ നാരായണന്‍കുട്ടി | Photo: facebook/ rachana narayanankutty
രചനാ നാരായണന്‍കുട്ടി | Photo: facebook/ rachana narayanankutty

സെലിബ്രിറ്റി നർത്തകരെ പരിഹസിക്കുന്നവർക്കെതിരെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച് നടിയും നർത്തകിയുമായ രചനാ നാരായണൻകുട്ടി. സെലിബ്രിറ്റികളായ നർത്തകരെ പലർക്കും പുച്ഛമാണെങ്കിലും നൃത്തവിദ്യാലയത്തിന്റെ വാർഷികത്തിനും മറ്റും മാർക്കറ്റിങ്ങിനായി ഇത്തരത്തിൽ സെലിബ്രിറ്റി നർത്തകരെ അവർ സമീപിക്കാറുണ്ടെന്നും രചന കുറിച്ചു.

സെലിബ്രിറ്റി ഡാൻസേഴ്‌സിനെ കുറ്റപ്പെടുത്താൻ തിടുക്കം കാട്ടുന്ന, സെലിബ്രിറ്റി ഡാൻസേഴ്‌സ് എന്ന വിളിപ്പേരില്ലാത്തവർക്ക് മൂക്കത്ത് വിരൽവെച്ച് ഉള്ളു നിറഞ്ഞ പുഞ്ചരി നൽകുന്നു എന്നും അവർ വ്യക്തമാക്കി. ഇതിനൊപ്പം മൂക്കത്ത വിരൽ വെച്ചുള്ള ചിത്രവും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രചന നാരായണൻ കുട്ടിയുടെ കുറിപ്പ്

'Celibrity dancers' നെ അങ്ങനെ ഒരു വിളിപ്പേരില്ലാത്ത ''പല'' dancers നും പൊതുവേ പരമ പുച്ഛം ആണ്. അവർക്കു കിട്ടുന്ന കൂടുതൽ അവസരങ്ങളും കൂടുതൽ പ്രതിഫലവും ആണ് എല്ലാരുടേയും വിഷയം. എന്നാൽ ഈ ''പലർക്കും'' അവരുടെ നൃത്ത വിദ്യാലയത്തിന്റെ വാർഷിക ആഘോഷത്തിനു അതിഥി ആയും, performers ആയും ഈ ''കഴുവേറികൾ/കഴിവേറികൾ'' തന്നെ വേണം. .. Marketing ആണ് ഉദ്ദേശം....എന്നാൽ ഏറ്റവും ചുരുങ്ങിയ ചിലവിൽ.

കുറിപ്പ് (തികച്ചും വ്യക്തിപരം ) : ചെറുപ്പം മുതലേ എന്നെ അറിയുന്നവർക്ക് ഞാൻ ഒരു Celibrity dancer അല്ല. എന്നാൽ ഈ കഴുവേറി/കഴിവേറി, മറിമായം എന്ന സീരീസ് ലും 30 ഓളം ചലച്ചിത്രങ്ങളിലും അഭിനയിച്ചപ്പോൾ ''തന്റേതല്ലാത്ത കാരണങ്ങളാൽ'' അങ്ങനെ ഒക്കെ ആയിപോയി. ആ status െമുതലാക്കി, marketing success ആയതിനു ശേഷം, മാറി നിന്നു പരസ്യമായും രഹസ്യമായും celebrity dancers നെ കുറ്റപ്പെടുത്താൻ വ്യഗ്രത കൂട്ടുന്ന, ആ വിളിപ്പേര് ഇല്ലാത്ത ''പലർക്കും'' മൂക്കത്തു വിരൽ വച്ച്, എന്റെ ഉള്ളു നിറഞ്ഞ പുഞ്ചിരി ??.

NB : celebrity ആയും അല്ലാതേയും എന്നെ guest ആയും performer ആയും ''സ്‌നേഹത്തോടെ''(പ്രതിഫലം തന്നും ഒപ്പം തരാതേയും) ആര് ക്ഷണിച്ചാലും ഒഴിവുണ്ടെങ്കിൽ ഞാൻ ഇനിയും പോകും. .. നാളെ തിരിഞ്ഞു നിന്നും, മുന്നിൽ നിന്നും എന്നെ കുറ്റം പറയും എന്ന കഴിവേറിയ ബോധത്തോടെ തന്നെ.

Content Highlights: Rachana Narayanankutty addresses the hypocrisy of critics who mock celebrity dancers but use them for event marketing and she highlights the double standards regarding remuneration and professional opportunities.