'കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം'; ദീപികാ പദുക്കോണിന്റെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തില്‍ പ്രിയാമണി

#Lifestyle Desk
പ്രിയാമണി, ദീപികാ പദുക്കോൺ | Photos: instagram.com/pillumani, AFP
പ്രിയാമണി, ദീപികാ പദുക്കോൺ | Photos: instagram.com/pillumani, AFP

ന്ദീപ് റെഡ്ഡി വാംഗയുടെ സ്പിരിറ്റ്, നാഗ് അശ്വിന്റെ കല്‍ക്കി 2 എന്നീ ചിത്രങ്ങളില്‍ നിന്ന് ബോളിവുഡ് താരം ദീപികാ പദുക്കോണ്‍ ഒഴിവാക്കപ്പെട്ടു എന്ന വാര്‍ത്ത അടുത്തിടെയാണ് സിനിമാലോകം ഞെട്ടലോടെ കേട്ടത്. ദീപിക മുന്നോട്ടുവെച്ച ചില നിബന്ധനകളുടെ പേരിലാണ് താരം ഒഴിവാക്കപ്പെട്ടതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ദീപിക മുന്നോട്ടുവെച്ച പ്രധാന നിബന്ധയായി അന്ന് പുറത്തുവന്നതാണ് എട്ടുമണിക്കൂര്‍ മാത്രം ജോലി എന്നത്.

Also Read: 'അവള്‍ ദിവസം എട്ട് മണിക്കൂര്‍ മാത്രമേ ഷൂട്ട് ചെയ്യൂ, അതുകൊണ്ട് വരില്ല'; ദീപികാ പദുക്കോണിനെ ട്രോളി ഫറാ ഖാന്‍

എട്ടുമണിക്കൂര്‍ ജോലി വിഷയത്തില്‍ ദീപിക തന്നെ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്ത്യയില്‍ നിരവധി പുരുഷ സൂപ്പര്‍താരങ്ങളും വര്‍ഷങ്ങളായി എട്ടുമണിക്കൂര്‍ മാത്രം ജോലി ചെയ്യുന്നവരാണ് എന്നും അതൊന്നും രഹസ്യമല്ലെങ്കിലും വാര്‍ത്തയായിട്ടില്ലെന്നുമാണ് ദീപിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Don’t Miss: 'കൽക്കി 2' വിവാദത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ദീപികാ പദുക്കോൺ; ഷാരൂഖ് ചിത്രം ഷൂട്ടിങ് തുടങ്ങി

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളിയായ തെന്നിന്ത്യന്‍ നടി പ്രിയാമണി. സിഎന്‍എന്‍-ന്യൂസ് 18 ചാനലിനോട് സംസാരിക്കുകയായിരുന്നു പ്രിയാമണി. അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകുമെന്നാണ് ഇതേക്കുറിച്ച് പ്രിയാമണി പറഞ്ഞു.

'ഇത് തികച്ചും വ്യക്തിഗതമായ കാര്യമാണ്. പലപ്പോഴും നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകും. അത് ഓകെയാണ്. നിങ്ങള്‍ അതിന് കൂടി ഇടം നല്‍കേണ്ടതായുണ്ട്.' -ഇതാണ് പ്രിയാമണി പറഞ്ഞത്.

Related Stories

Content Highlights: Priyamani On Deepika Padukone's 8-Hour Working Shift Demand: 'You've To Adjust'