'ഐശ്വര്യയുടെ കാലാതീതമായ സൗന്ദര്യത്തെ പ്ലാസ്റ്റിക് ഇല്ലാതാക്കി'; വിമര്‍ശിച്ച് നടി കസ്തൂരി

കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പെറ്റില്‍ ലോകസുന്ദരി ഐശ്വര്യ റായ് ധരിച്ച ഔട്ട്ഫിറ്റ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സില്‍വറും നീലയും നിറങ്ങള്‍ ചേര്‍ന്ന തിളങ്ങുന്ന ഗൗണാണ് താരം ധരിച്ചത്. എന്നാല്‍ ഇതു കാണുമ്പോള്‍ ആഘോഷങ്ങള്‍ക്ക് തൂക്കുന്ന തോരണം പോലെയുണ്ടെന്നാണ് പലരും കമന്റ് ചെയ്തത്.
ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി കസ്തൂരിയും ഐശ്വര്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്ലാസ്റ്റിക് ഐശ്വര്യയുടെ സൗന്ദര്യം നശിപ്പിച്ചുവെന്നാണ് ക്‌സ്തൂരി എക്‌സില്‍ കുറിച്ചത്.
'ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെപോലും കാലം വെറുതെ വിടുന്നില്ല. ഐശ്വര്യ റായ്ക്ക് സമയത്തെ പിന്നിലാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവര്‍ സുന്ദരിയായി തന്നെ തുടരുമായിരുന്നു. പക്ഷേ പ്ലാസ്റ്റിക് അവരുടെ കാലാതീതമായ സൗന്ദര്യത്തെ ഇല്ലാതാക്കി'-കസ്തൂതി എക്‌സില്‍ കുറിച്ചു. ഒപ്പം റെഡ് കാര്‍പെറ്റില്‍ നിന്നുള്ള ഐശ്വര്യയുടെ ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ കുറിപ്പിന് പിന്നാലെ നിരവധി പേര്‍ കസ്തൂരിയുടെ അഭിപ്രായത്തോട് യോജിച്ച് പ്രതികരണങ്ങള്‍ പങ്കുവെച്ചു. ഒരു നിശ്ചിത പ്രായത്തിന് ശേഷം നായികമാര്‍ ബോട്ടോക്‌സ് പോലുള്ള ചികിത്സകള്‍ ചെയ്യേണ്ട ആവശ്യമെന്താണെന്നും ചുളിവുകളോടെയുള്ള വാര്‍ധക്യം ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കിനേക്കാള്‍ മനോഹരമാണെന്നും ആരാധകര്‍ പറയുന്നു. മിക്ക സ്ത്രീകളും അവരുടെ ഭക്ഷണക്രമത്തിലും ഫിറ്റ്‌നസിലും ശ്രദ്ധിക്കുന്നതിനേക്കാള്‍ എളുപ്പവഴിയായ പ്ലാസ്റ്റിക് സര്‍ജറിയാണ് ഇഷ്ടപ്പെടുന്നതെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഇതില്‍ ചില കമന്റിന് കസ്തൂരി മറുപടിയും നല്‍കിയിട്ടുണ്ട്. താന്‍ ബോട്ടോക്‌സ് പോയിട്ട് ഹെയര്‍ ഡൈ പോലും ചെയ്യാറില്ലെന്നും കസ്തൂരി പറയുന്നു. മേക്കപ്പ്, സോപ്, ഷാംപൂ തുടങ്ങിയവ ഒന്നും ഉപയോഗിക്കാതെ ലിപ്സ്റ്റിക്ക് മാത്രമാണ് ഉപയോഗിക്കാറുള്ളതെന്നും കസ്തൂരി കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: plastic has ruined aishwarya rais timeless beauty says tamil actress kasturi