അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതിന് പിന്നാലെ പാക് യുവതിക്ക് സുഖപ്രസവം; കുഞ്ഞിന് ഭാരതി എന്ന് പേരിട്ടു

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതിനു പിന്നാലെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി പാകിസ്താന്‍ യുവതി. അട്ടാരി അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിനു പിന്നാലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍തന്നെ സ്വകാര്യ നഴ്‌സിങ് ഹോമിലെത്തിക്കുകയും അവിടെവെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. 

യാത്രാസംഘത്തിന്റെ ഭാഗമായാണ് മായ എന്നു പേരുള്ള യുവതി ഇന്ത്യയിലെത്തിയത്. യാത്രയ്ക്കിടെ അട്ടാരി അതിര്‍ത്തിയില്‍വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഇതോടെ യുവതിയുടെ ഇമിഗ്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുകയും ഉടന്‍തന്നെ നഴ്‌സിങ് ഹോമിലെത്തിക്കുകയുമായിരുന്നു. 

കുഞ്ഞിന് ഭാരതി എന്ന് പേരിട്ടു. ജന്മസ്ഥലം ഇന്ത്യയിലായത് പരിഗണിച്ച്, കുടുംബത്തിന്റെയും പ്രദേശവാസികളുടെയും അഭ്യര്‍ഥന മാനിച്ചാണ് ഭാരതി എന്ന് പേരുനല്‍കിയത്. ദമ്പതികളുടെ പത്താമത്തെ കുഞ്ഞും എട്ടാമത്തെ പെണ്‍കുഞ്ഞുമാണ്.
 

Content Highlights: pak woman gives birth minutes after entering india