ഒരു തെറ്റ് ഏതൊരു പോലീസുകാരനും പറ്റും; ഇത് നൂറിൻ ഷെരീഫിന് പറ്റിയ അമളി

വീഡിയോയിൽ നിന്ന് | Photo: Instagram / crumbsonmybeard_
വീഡിയോയിൽ നിന്ന് | Photo: Instagram / crumbsonmybeard_

അബദ്ധങ്ങൾ സംഭവിക്കാത്തവരായി ആരും കാണില്ല. ചെറിയ അശ്രദ്ധകൾ അമളികളായേക്കും. അത് സുഹൃത്തുക്കൾക്കിടയിലാണ് സംഭവിക്കുന്നതെങ്കിലോ? പിന്നെ നാടുമൊത്തം അറിഞ്ഞില്ലെങ്കിലെ ഉള്ളൂ.. ഇത്തരത്തിൽ നടി നൂറിൻ ഷെരീഫിന് പറ്റിയ ഒരു അമളിയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ലഡ്ഡു കഴിക്കാൻ ഒരു ആ​ഗ്രഹം. വിരൽതുമ്പിൽ സ്വി​​ഗ്​​ഗി ഇൻസ്റ്റമാർട്ടുള്ളപ്പോൾ കാര്യങ്ങൾ എളുപ്പമാണല്ലോ.. എങ്കിൽ പിന്നെ ഉടൻ ഓർഡർ ചെയ്യാമല്ലേ..  ഓർഡർ ചെയ്യാനുള്ള ഊഴം നൂറിൻ ഷെരീഫിനായിരുന്നു. മോത്തിചൂർ ലഡ്ഡു തന്നെ ആയിക്കോട്ടെയന്നായി നൂറിൻ. കൃത്യസമയത്ത് ലഡ്ഡു കൈയിലെത്തുകയും ചെയ്തു. കഴിക്കാനെടുത്തപ്പോഴാണ് പറ്റിയ അമളി മനസിലായത്. ലഡ്ഡുവിന് പകരം ഓർഡർ ചെയ്തത് മെഴുകുതിരി.

ഓർഡർ ചെയ്തപ്പോൾ സമീപത്ത് മെഴുകുതിരി(Candle) എന്നെഴുതിയത് ശ്രദ്ധിച്ചില്ലെന്ന് നൂറിൻ തന്നെ വീഡിയോയിൽ പറയുന്നുണ്ട്. 'കുറച്ച് മോത്തിചൂർ ലഡ്ഡു എടുക്കട്ടെ' എന്ന അടികുറിപ്പോടെ മുഹമ്മദ് മുഹ്സിൻ എന്ന വ്ലോ​ഗറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'ഒരു തെറ്റ് ഏതൊരു പോലീസുകാരനും പറ്റു'മെന്ന് നൂറിൻ വീഡിയോയിക്ക് കമന്റ് ചെയ്തിട്ടുണ്ട്. 

'കഴിച്ചോളൂ കറന്റ് പോകുമ്പോൾ തീ കഴിച്ചാൽ മതി', 'ഒരു വെടിക്ക് രണ്ടു പക്ഷി വിശന്നാൽ ലഡുവും തിന്നാം കറണ്ട് പോയാൽ ലഡു കത്തിച്ചും വെയ്ക്കാം' തുടങ്ങി രസകരമായ കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.


 

Content Highlights: Actress Noorin Shereef`s hilarious online food order mistake goes viral