ചുംബിക്കുന്ന വീഡിയോ പങ്കുവെച്ചു; ടിക് ടോക് താരങ്ങളോട് 2 മാസത്തിനകം വിവാഹിതരാകാന്‍ ഉത്തരവിട്ട് കോടതി

പരസ്യമായി ചുംബിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ടിക് ടോക് താരങ്ങളോട് ഉടന്‍ വിവാഹിതരാകാന്‍ ഉത്തരവിട്ട് കോടതി. വടക്കന്‍ നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ കാനോയിലാണ് സംഭവം. ടിക് ടോക് താരങ്ങളായ ഇദ്രിസ് മായ് വോഷിരിയോടും ബസിറ യാര്‍ ഗൗഡയോടുമാണ് വിവാഹം കഴിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
സാധാരണ ആളുകളേക്കാള്‍ ഉയരം കുറഞ്ഞ ബസിറയെ ഇദ്രിസ് കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും കാറില്‍ ഒന്നിച്ച് സഞ്ചരിക്കുന്നതുമെല്ലാമാണ് ഇവര്‍ പങ്കുവെച്ച വീഡിയോയിൽ ഉണ്ടായിരുന്നത്. ഇത് പെട്ടെന്നുതന്നെ വൈറലാകുകയും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു.
ഇതോടെ വിഷയത്തില്‍ ഇടപെട്ട കോടതി 60 ദിവസത്തിനുള്ളില്‍ ഇരുകുടുംബങ്ങളുടേയും സമ്മതത്തോടെ വിവാഹിതരാകാന്‍ ഉത്തരവിടുകയായിരുന്നു. കാനോയിലെ സദാചാര പോലീസായ ഹിസ്ബയോട് ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: nigerian court orders two tiktokers to marry after indecent video