നവ്യയ്ക്ക് കഴുത്തുവേദന, ഭക്ഷണം വാരിക്കൊടുത്ത് ചേര്‍ത്തുപിടിച്ച് മകന്‍ സായ്കൃഷ്ണ

മകന്‍ സായ്കൃഷ്ണയുടെ കരുതലിന്റേയും ചേര്‍ത്തുപിടിക്കലിന്റേയും മനോഹരമായൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടി നവ്യാ നായര്‍. നവ്യയ്ക്ക് കഴുത്തു വേദനയായതിനാല്‍ മകന്‍ ഭക്ഷണം വാരിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.
ഒരു പുഞ്ചിരിയോടെയാണ് സായ്കൃഷ്ണ അമ്മയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നത്. നിറഞ്ഞ ചിരിയേടേയും സന്തോഷത്തോടേയും നവ്യ ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണാം.
'ഞാന്‍ എന്റെ മകനെ സ്‌നേഹിക്കുന്നു. എനിക്ക് കഠിനമായ കഴുത്തുവേദനയായതിനാല്‍ ഒന്നും കഴിക്കാന്‍പോലും പറ്റുന്നില്ല. ഇപ്പോള്‍ എന്റെ കുഞ്ഞ് എനിക്ക് ഭക്ഷണം വാരിത്തരുന്നു'- വീഡിയോയ്‌ക്കൊപ്പം നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'വിശ്വാസം' എന്ന ചിത്രത്തിലെ 'കണ്ണാനെ കണ്ണേ' എന്ന ഗാനം ചേര്‍ത്താണ് നവ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ പല മക്കളിലും കാണാത്ത സ്‌നേഹവും കരുതലുമാണ് സായ് കൃഷണയില്‍ കാണുന്നതെന്നും അവന്‍ നല്ലൊരു മകനാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. മകന്‍ വാരി തന്നത് കഴിക്കുമ്പോള്‍ പ്രത്യേക രുചിയായിരിക്കുമെന്നും ആ ഭക്ഷണത്തില്‍ സ്‌നേഹം കൂടി കലര്‍ന്നിട്ടുണ്ടാകുമെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.
നേരത്തെ സായ് കൃഷ്ണയ്‌ക്കൊപ്പമുള്ള അവധിക്കാല യാത്രാ ചിത്രങ്ങള്‍ നവ്യ പങ്കുവെച്ചിരുന്നു. ഇന്‍ഡൊനേഷ്യയിലേക്കാണ് ഇരുവരും യാത്ര പോയത്. യാത്രക്കിടയില്‍ നവ്യയുടെ ചിത്രങ്ങളെല്ലാം പകര്‍ത്തിയത് സായ് കൃഷ്ണയാണ്.
Content Highlights: navya nair shares beautiful moment with son