സ്ട്രാപ്ലെസ് ഗൗണും ഡയമണ്ട് നെക്ക്ളേസും; റെഡ് കാർപറ്റിൽ തിളങ്ങി മൗനി റോയ്

'നാഗിൻ' എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മൗനി റോയ്. കഥക് നർത്തകിയും മോഡലുമായ അവർ ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മൗനിയുടെ വിവാഹമോചന വാർത്തകൾ ചർച്ചയായിരുന്നു. മലയാളിയായ സൂരജ് നമ്പ്യാരെയായിരുന്നു മൗനി വിവാഹം ചെയ്തിരുന്നത്്. തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ കാൻ ചലച്ചിത്രോത്സവത്തിലെ റെഡ് കാർപറ്റിലെ മൗനിയുടെ ഔട്ട്ഫിറ്റും ചർച്ചയാകുകയാണ്. ആഡംബര ബ്രാൻഡായ Caroline's Couture -ന്റെ ഫ്ളോർ ലെങ്ത് സ്ട്രാപ്ലെസ് ഗൗണായിരുന്നു മൗനിയുടെ ഔട്ട്ഫിറ്റ്. തിളക്കമുള്ള നേർത്ത വല പോലെയുള്ള പാറ്റേണാണ് ഗൗണിൽ ഡിസൈൻ ചെയ്തിരുന്നത്. ഇതിനൊപ്പം Chopard-ന്റെ ഡയമണ്ട് ഫ്ളോറൽ നെക്ക്ളേസും ആഭരണമായി അണിഞ്ഞു. ഡയമണ്ട് വാച്ചും സ്റ്റേറ്റ്മെന്റ് മോതിരങ്ങളും കൂടിയായതോടെ മൗനിയുടെ ലുക്ക് പൂർണമായി.
റെഡ് കാർപറ്റിൽ നിന്നുള്ള വീഡിയോ മൗനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നടി ദിഷ പഠാണി ഉൾപ്പെടെ ഒട്ടേറെ സെലിബ്രിറ്റികളാണ് മൗനിയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ മിഡ്നൈറ്റ് നീലയും കറുപ്പും നിറമുള്ള ഓഫ് ഷോൾഡർ ഗൗണായിരുന്നു മൗനിയുടെ ഔട്ട്ഫിറ്റ്.
Content Highlights: Mouni Roy's elegant strapless gown debut at Cannes 2026., Detailed breakdown of the web-textured Caroline's Couture ensemble., Spotlight on high-end Chopard diamond jewelry styling., Comparison of Mouni Roy's 2026 and 2025 Cannes fashion evolution.