സൂപ്പര്‍ഗ്ലൂ ചാലഞ്ച് കെണിയായി; യുവാവിന്റെ ഇരുചുണ്ടുകളും ഒട്ടിപ്പോയി

സാമൂഹികമാധ്യമങ്ങളിലൂടെ എങ്ങനെയെങ്കിലും വൈറലാവുകയെന്നതാണ് പുതിയകാലത്തെ ട്രെന്‍ഡ്. അത് ചിലപ്പോള്‍ വിജയിക്കുകയും മറ്റ് ചിലത് വന്‍ അപകടം വിളിച്ചുവരുത്തുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോ ആണ് ഫിലിപ്പീന്‍സില്‍ നിന്നും വരുന്നത്.
വൈറലാവാന്‍ സൂപ്പര്‍ഗ്ലൂ ചാലഞ്ച് നടത്തുന്നതാണ് വീഡിയോയില്‍. ഇതിനായി ചുണ്ടില്‍ സുപ്പര്‍ഗ്ലൂ പുരുട്ടുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ ഇയാള്‍ വിചാരിച്ചതുപോലെ മുന്നോട്ട് പോയില്ലെന്നതാണ് വസ്തുത. ചാലഞ്ച് വിജയിച്ചെങ്കിലും യുവാവിന്റെ ഇരുചുണ്ടുകളും ഒട്ടിപ്പോയി. ബാഡിസ് ടിവി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ദൃശ്യം പുറത്തുവന്നത്.
ഒരു കടയില്‍ ഇരിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശിയെ ആദ്യം വീഡിയോയില്‍ കാണാം. കടയിലെ ഒരു സൂപ്പര്‍ഗ്ലൂ എടുത്ത് ഇയാള്‍ ക്യാമറയ്ക്ക് നേരെ കാണിക്കുന്നുണ്ട്. തുടര്‍ന്ന് സൂപ്പര്‍ഗ്ലൂ തുറന്ന് ചുണ്ടില്‍ പുരട്ടുകയാണ്. സൂപ്പര്‍ഗ്ലുവിലെ പശ കൊണ്ട് ഇയാളുടെ രണ്ടുചുണ്ടുകളും കൂട്ടിമുട്ടി അടയുന്നതും കാണാം. പ്രാങ്ക് വിജയകരമായതിന്റെ സന്തോഷം ഫിലിപ്പീന്‍സ് സ്വദേശിയുടെ മുഖത്ത് നിന്ന് വ്യക്തം. എന്നാല്‍ ചുണ്ട് വീണ്ടും തുറക്കാന്‍ സാധിക്കാത്തതോടെ ഇയാള്‍ കരയുന്നതാണ് പിന്നീട് കാണാന്‍ കഴിയുന്നത്.
അറുപതര ലക്ഷം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോയ്്ക്ക് പ്രതികരണവുമായി എത്തിയത്. ഒടുവില്‍ ഇയാള്‍ പാഠം പഠിച്ചുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
Content Highlights: mans superglue prank goes wrong seals his lips