മാളവികയുടെ കൺമണിയെത്തി; കുഞ്ഞികൈകളുടെ ചിത്രം പങ്കുവെച്ച് തേജസ്

മാളവികയും തേജസ്സും, തേജസ് പങ്കുവെച്ച കുഞ്ഞിൻ്റെ ചിത്രം  | Photo: instagram.com/thejusjyothi
|
മാളവികയും തേജസ്സും, തേജസ് പങ്കുവെച്ച കുഞ്ഞിൻ്റെ ചിത്രം | Photo: instagram.com/thejusjyothi |

റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിൽ സഹമത്സരാർഥിയായ തേജസ് ജ്യോതിയേയാണ് മാളവിക ജീവിതപങ്കാളിയാക്കിയത്. ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് കൺമണിയെത്തിയിരിക്കുകയാണ്. നവംബർ മൂന്നിനാണ് കുഞ്ഞുപിറന്നത്. ആൺകുഞ്ഞാണോ പെൺകുഞ്ഞാണോയെന്ന വിവരം ഇരുവരും സസ്പെൻസാക്കി വെച്ചിരിക്കുകയാണ്.

തേജസ്സാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ സന്തോഷവാർത്ത അറിയിച്ചത്. നിരവധി പേരാണ് അഭിനന്ദനമറിയിച്ച് കമൻ്റ് ചെയ്തത്. കുഞ്ഞിനെ കാണാൻ തിടുക്കമായെന്നും ചിലർ കമൻ്റ് ചെയ്തിട്ടുണ്ട്.

Content Highlights: Malavika Krishnadas and Tejas Jyothi welcome their first child.