'ഈ അച്ഛനേം അമ്മേം എങ്ങനെ വളര്‍ത്തും?'; പേരന്റ് ഹുഡ് ആഘോഷമാക്കി മാളവികയും തേജസും

മാളവിക കൃഷ്ണദാസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽനിന്ന് | Photo: instagram.com/malavika_krishnadass
മാളവിക കൃഷ്ണദാസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽനിന്ന് | Photo: instagram.com/malavika_krishnadass

അവതാരകയായും നര്‍ത്തകിയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലെത്തിയ മാളവിക സഹമത്സരാര്‍ഥി ആയിരുന്ന തേജസിനെയാണ് വിവാഹം കഴിച്ചത്. ഇരുവരുടേയും വിവാഹം മലയാളികള്‍ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. നവംബറിലാണ് ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നത്. കുഞ്ഞിന്റെ നൂലുക്കെട്ടും പേര് ഇടീല്‍ ചടങ്ങും ആഘോഷമാക്കിയിരുന്നു താരം.

മകള്‍ക്ക് ഋത്വി തേജസ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. അമ്മയാണ് പേര് തിരഞ്ഞെടുത്തതെന്നും വീട്ടില്‍ ഗുല്‍സു എന്നാണ് വിളിക്കുന്നതെന്നും മാളവികയും തേജസും പറഞ്ഞിരുന്നു. ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളാണെന്നും എങ്കിലും അത് ആസ്വദിക്കുകയാണെന്നും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ പേരന്റ് ഹുഡ് ആഘോഷമാക്കുകയാണ് മാളവികയും തേജസും. 

കുഞ്ഞിനൊപ്പമുള്ള മനോഹര വീഡിയോയാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് അറിയാവുന്ന പക്വതയില്ലാത്ത ചില മാതാപിതാക്കളെ ടാഗ് ചെയ്യൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. 90 കിഡ്‌സ് മാതാപിതാക്കളായാല്‍ ഇങ്ങനെ ഇരിക്കുമെന്നാണ് ഒരാള്‍ കുറിച്ചത്. അച്ഛനേം അമ്മേം എങ്ങനെ വളര്‍ത്തുമെന്നാണ് മറ്റൊരാള്‍ തമാശരൂപത്തില്‍ കുറിച്ചത്. 


 

Content Highlights: malavika krishnadas and thejus parenting