കൃതി സനോണിന്റെ സഹോദരി നൂപുർ വിവാഹിതയായി; ചടങ്ങുകൾ ക്രിസ്ത്യൻ ആചാരപ്രകാരം | ചിത്രങ്ങൾ, വീഡിയോ

#Lifestyle Desk
നൂപുർ സനോണിന്റേയും സ്റ്റെബിൻ ബെന്നിന്റേയും വിവാഹ ചിത്രങ്ങൾ | Photos: instagram.com/stebinben
നൂപുർ സനോണിന്റേയും സ്റ്റെബിൻ ബെന്നിന്റേയും വിവാഹ ചിത്രങ്ങൾ | Photos: instagram.com/stebinben

ബോളിവുഡ് താരം കൃതി സനോണിന്റെ സഹോദരിയും നടിയും സംരംഭകയുമായ നൂപുർ സനോൺ വിവാഹിതയായി. ഗായകൻ സ്‌റ്റെബിൻ ബെൻ ആണ് നൂപുറിന്റെ ജീവിതപങ്കാളി. രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ച് ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

Also Read: സഹോദരിയുടെ വിവാഹാഘോഷത്തിനിടെ മനോഹരമായ നൃത്തച്ചുവടുകളുമായി കൃതി സനോൺ; വൈറലായി വീഡിയോകൾ

തീർത്തും സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് നടിമാരായ ദിഷാ പഠാണി, മൗനി റോയ് എന്നിവർ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ വിവാഹത്തിന് എത്തിയിരുന്നു. യുകെയിലെ സംരംഭകനായ കബീർ ബാഹിയയുടെ സാന്നിധ്യവും ശ്രദ്ധേയമായി. കൃതി സനോണിന്റെ കാമുകനാണ് കബീർ എന്നാണ് നേരത്തേയുള്ള അഭ്യൂഹം.

വിവാഹച്ചടങ്ങളുകൾക്ക് ശേഷം മൂന്നുതട്ടുകളായുള്ള ഭീമൻ കേക്ക് വധൂവരന്മാർ മുറിച്ച് മധുരം പങ്കുവെച്ചു. പിന്നീട് കോക്ക്‌ടെയിൽ പാർട്ടിയും ഉണ്ടായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ സ്റ്റെബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇരുവരും ചുംബിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. വിവാഹത്തിൽ പങ്കെടുത്തവരും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തേ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീതിനിടെ കൃതി സനോൺ ഉൾപ്പെടെയുള്ളവർ നൃത്തം ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൃതിയുടേയും നൂപുറിന്റേയും അമ്മ ഗീതാ സനോണും സംഗീതിനിടെ നൃത്തം ചെയ്തിരുന്നു.

Content Highlights: Actress Nupur Sanon married singer Stebin Ben in a private Christian wedding ceremony held in Udaipur. The grand celebration was attended by celebrities like Kriti Sanon, Disha Patani, and Mouni Roy.