പ്രതീക്ഷിച്ചതിലും നേരത്തേയെത്തി പൊന്നോമന; കിയാര അദ്വാനിക്കും സിദ്ധാർഥിനും പെണ്‍കുഞ്ഞ് പിറന്നു

ഫെബ്രുവരിയിലാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വിശേഷം ബോളിവുഡ് താരദമ്പതിമാരായ കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും അറിയിച്ചത്. ഗര്‍ഭിണിയായ കിയാര പിന്നീട് നിറവയറുമായി മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പെറ്റില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ, കാത്തിരിപ്പിനൊടുവില്‍ കിയാരയ്ക്കും സിദ്ധാര്‍ഥിനും പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. താരങ്ങൾ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
Related News: നിറവയറുമായി കിയാര, സ്റ്റൈലിഷായി ഷാരൂഖ് ഖാൻ; മെറ്റ് ഗാലയിൽ തിളങ്ങി ഇന്ത്യൻ സെലിബ്രിറ്റികൾ
നേരത്തേ ഓഗസ്റ്റിലാണ് കുഞ്ഞെത്തുക എന്നാണ് കരുതിയിരുന്നത്. എന്നാൽ കുഞ്ഞതിഥി പ്രതീക്ഷിച്ചതിലും നേരത്തേ എത്തുകയായിരുന്നു. മുംബൈയിലെ ഗിര്‍ഗാവിലുള്ള എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു പ്രസവം എന്നാണ് വിവരം. കഴിഞ്ഞയാഴ്ച മുംബൈയിലെ ഒരു ക്ലിനിക്കില്‍ ഇരുവരും പരിശോധനയ്ക്കായി എത്തിയിരുന്നു. സിദ്ധാര്‍ഥിന്റെ മാതാവും കിയാരയുടെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാനായി സിദ്ധാര്‍ഥും കിയാരയും കുടചൂടിയാണ് ക്ലിനിക്കിലേക്ക് പോയത്.
ഫെബ്രുവരി 28-നാണ് താന്‍ ഗര്‍ഭിണിയണെന്ന വിവരം കിയാര പങ്കുവെച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം' എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കിയാര കുറിച്ചത്. ഇരുവരും ഒരുജോഡി കുഞ്ഞുസോക്സുകള്‍ കൈയില്‍ പിടിച്ച ചിത്രമാണ് ഒപ്പമുണ്ടായിരുന്നത്. 2023 ഫെബ്രുവരി ഏഴിനാണ് കിയാരയും സിദ്ധാര്‍ഥും വിവാഹിതരായത്.
2023 ഫെബ്രുവരിയിലാണ് കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്സാല്‍മീറിലെ സൂര്യഗഡ് പാലസിലായിരുന്നു വിവാഹം. ഇതിന് ശേഷം മുംബൈയില്‍ ബോളിവുഡ് താരങ്ങള്‍ക്കായി വിരുന്നുണ്ടായിരുന്നു.
Don't Miss: നിറവയറുമായി കിയാര, പിന്തുടര്‍ന്ന് പാപ്പരാസികൾ, മര്യാദ വേണമെന്ന് സിദ്ധാർഥ് മൽഹോത്ര | വീഡിയോ
Content Highlights: Sidharth Malhotra And Kiara Advani Welcome A Baby Girl Earlier Than Expected