ജാന്‍വിയുടെ കൈ പിടിച്ചോടുന്ന കാമുകന്‍, ഫ്‌ളോറല്‍ മിഡി ഡ്രസ്സില്‍ സുഹാന; ആഡംബര കപ്പലിലെ കാഴ്ചകള്‍

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും രണ്ടാം പ്രീം വെഡ്ഡിങ് ആഘോഷം കഴിഞ്ഞാഴ്ച ആഡംബര കപ്പലില്‍ നടന്നിരുന്നു. ഇറ്റലിയില്‍ നിന്ന് തുടങ്ങിയ ആഘോഷ യാത്ര ഫ്രാന്‍സിലാണ് അവസാനിച്ചത്. ബോളിവുഡിലെ നിരവധി സെലിബ്രിറ്റികള്‍ ആഘോഷത്തിന്റെ ഭാഗമായി.
ഇപ്പോഴിതാ യുവനടിമാരായ ജാന്‍വി കപൂറും സുഹാന ഖാനും ഈ ആഘോഷത്തിനിടയില്‍ എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. കാമുകന്‍ ശിഖര്‍ പഹാരിയയ്‌ക്കൊപ്പമുള്ള ചിത്രം ആദ്യമായി ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഫ്‌ളോറല്‍ ഗൗണിലുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ജാന്‍വി പോസ്റ്റ് ചെയ്തത്. പൂക്കള്‍ പ്രിന്റ് ചെയ്ത മഞ്ഞ നിറത്തിലുള്ള മിനി ഗൗണും ചുവപ്പ് പൂക്കള്‍ പ്രിന്റ് ചെയ്ത വെള്ള നിറത്തിലുള്ള മിനി ഗൗണുമാണ് ജാന്‍വി ധരിച്ചത്. ഇതില്‍ ഒരു ചിത്രത്തില്‍ ജാന്‍വിയുടെ കൈപിടിച്ചോടുന്ന ശിഖറിനെ കാണാം.
ഇറ്റലിയിലെ പോര്‍ട്ടോഫിനോയില്‍ നിന്നുള്ള ചിത്രങ്ങളാണ് സുഹാന പോസ്റ്റ് ചെയ്തത്. സുഹാനയും ജാന്‍വിയെപ്പോലെ സമ്മര്‍ ഫാഷനാണ് തെരഞ്ഞെടുത്തത്. നീല പൂക്കള്‍ പ്രിന്റ് ചെയ്ത കറുപ്പ് നിറത്തിലുള്ള ഫ്‌ളോറല്‍ മിഡിയായിരുന്നു താരപുത്രിയുടെ ഔട്ട്ഫിറ്റ്. ക്രിസ്-ക്രോസ്സ് ഹാള്‍ട്ടെര്‍നെക്കും പ്ലഞ്ചിങ് സ്‌ക്വയര്‍ നെക്ക്‌ലൈനുമാണ് ഇതിന്റെ പ്രത്യേകത. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഡോള്‍ച്ചെ ആന്റ് ഗബ്ബാനയുടെ സ്പ്രിങ് സമ്മര്‍ 2024 കളക്ഷനില്‍ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്. രണ്ട് ലക്ഷം രൂപയാണ് വില. ഇതിനൊപ്പം പൂവിന്റെ ആകൃതിയിലുള്ള സില്‍വര്‍ കമ്മലും കറുപ്പ് നിറത്തിലുള്ള സ്ലിപ്പ് ഓണ്‍ ചെരുപ്പുമാണ് സുഹാന ധരിച്ചത്.
Content Highlights: janhvi kapoor and suhana khan at annat ambanis pre wedding bash