വില്‍ക്കാന്‍ വെച്ചതല്ല, ഫാഷനാണ്; മീന്‍ ഫാഷന്‍ ഉടുപ്പ് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ | VIDEO

Photo | tik_toker_tharun_nayak Screengrab-instagram
Photo | tik_toker_tharun_nayak Screengrab-instagram

വ്യത്യസ്തങ്ങളായ ഫാഷനുകള്‍ക്കൊണ്ട് പേരുകേട്ട ഇന്‍ഫ്‌ളുവന്‍സറാണ് നെനാവത് തരുണ്‍. അസാധാരണമായ വേഷവിധാനങ്ങള്‍ക്കൊണ്ട് കാഴ്ചക്കാരെ ചിരിപ്പിച്ച നിരവധി വീഡിയോകള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ മത്സ്യംകൊണ്ട് വസ്ത്രം ധരിച്ചിരിക്കുകയാണ് തരുണ്‍. ഇതിന്റെ റീല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

മത്സ്യംകൊണ്ട് ശരീരം മറയ്ക്കുന്ന രീതിയിലാണ് വേഷമണിഞ്ഞിരിക്കുന്നത്. ഇതിനായി നിരവധി മത്സ്യങ്ങള്‍ ഉപയോഗിച്ചു. സ്ലീവ്‌ലെസ്സ് വേഷവിധാനത്തില്‍ രൂപകല്പന ചെയ്ത വസ്ത്രത്തിന്, മത്സ്യം ഉപയോഗിച്ചുതന്നെയാണ് തോളുകള്‍ക്കു മുകളിലുള്ള സ്ട്രാപ്പുകളും നിര്‍മിച്ചിരിക്കുന്നത്. മറ്റു തുണിത്തരങ്ങളൊന്നും ഉപയോഗിക്കാതെ, മത്സ്യങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ശരീരം മറച്ചിരിക്കുന്നത്. 

മത്സ്യംകൊണ്ട് നിര്‍മിച്ച നെക്ലേസും കമ്മലുകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. കൂടാതെ കൈയില്‍ താരതമ്യേന ഒരു വലിയ മത്സ്യം പിടിച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇത് ഹാന്‍ഡ് പേഴ്‌സാണെന്നാണ് നിഗമനം. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും പുതിയ ഫാഷന്‍ എന്ന അടിക്കുറിപ്പോടെയാണ് റീല്‍ പങ്കുവെച്ചിരിക്കുന്നത്.
 

Content Highlights: influencers dress made from over dozen fish leaves internet in splits video