പഠനത്തിനുശേഷം ഫീസിനായി കോഫി ഷോപ്പിൽ ജോലി; കനേഡിയൻ ജീവിതം സന്തോഷമേകുന്നുവെന്ന് ഇന്ത്യൻ പെൺകുട്ടി

#Lifestyle Desk
ജ്യോതി ഖരായത് | Photo: instagram
ജ്യോതി ഖരായത് | Photo: instagram

വിദേശരാജ്യങ്ങളിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർഥികളുള്ള നാടാണ് നമ്മുടേത്. മികച്ച യൂണിവേഴ്‌സിറ്റികളിലെ ഉന്നതനിലവാരമുള്ള പഠനവും ജീവിതസൗകര്യങ്ങളുമെല്ലാമാണ് ഇതിനുള്ള പ്രധാന ആകർഷണം. ഒപ്പം പണമുണ്ടാക്കാനായി പഠനത്തിനൊപ്പം ജോലി ചെയ്യേണ്ട സാഹചര്യവുമുണ്ട്. അത്തരത്തിൽ പഠനവും ജോലിയും ഒന്നിച്ച് കൊണ്ടുപോകുന്നതിൽ സന്തോഷവതിയാണെന്ന് പറയുകയാണ് കാനഡയിൽ ജീവിക്കുന്ന ഒരു ഇന്ത്യൻ പെൺകുട്ടി.

ജ്യോതി ഖരായത് എന്ന പെൺകുട്ടിയാണ് തന്റെ സ്‌കൂൾ പഠനത്തെക്കുറിച്ചും അത് കഴിഞ്ഞുള്ള ജോലിയെ കുറിച്ചുമെല്ലാം വാചാലയായത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജ്യോതി ഇക്കാര്യങ്ങൾ പറഞ്ഞത്. സ്‌കൂൾ പഠനത്തിനാവശ്യമായ ഫീസ് കണ്ടെത്താനാണ് താൻ ജോലിക്ക് വരുന്നതെന്ന് ജ്യോതി പറയുന്നു. ജ്യോതിയുടെ റീൽ ഇതിനകം വൈറലായി.

'ഞാൻ ഒരു ലൂപ്പിൽ പെട്ടിരിക്കുകയാണ്. സ്‌കൂളിൽ പോകാൻ എനിക്ക് ഫീസ് ആവശ്യമാണ്, ഒപ്പം ഫീസിനുള്ള പണം കണ്ടെത്താനായി ജോലിയും. ഞാൻ സ്‌കൂളിൽ നിന്ന് വന്നതയുള്ളൂ. ഇപ്പോൾ സ്റ്റാർബക്‌സ് കോഫി ഷോപ്പിൽ ജോലി ചെയ്യുകയാണ്. ഇനി നാളെ വീണ്ടും സ്‌കൂളിൽ പോകും. തിരികെ ഇവിടേക്ക് തന്നെ ജോലിക്ക് വരും. വീട്, സ്‌കൂൾ, സ്റ്റാർബക്‌സ്... എന്റെ ദൈവമേ, ഇതൊരു വലിയ ലൂപ്പാണ്. പക്ഷേ ഞാൻ സന്തോഷവതിയാണ്.'-ജ്യോതി വൈറൽ വീഡിയോയിൽ പറഞ്ഞു.

നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ച് കമന്റുകളിട്ടത്. 'നീ സന്തോഷവതിയാണ്. അതാണ് ഏറ്റവും വലിയ കാര്യം' എന്നാണ് ഒരാൾ കുറിച്ചത്. 'കഠിനാധ്വാനം എപ്പോഴും ഫലം നൽകും. മുന്നോട്ട് പോകുക' എന്ന് മറ്റൊരാൾ. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന ഓരോ വിദ്യാർഥിക്കും ഇത് താരതമ്യപ്പെടുത്താൻ കഴിയുമെന്നാണ് മറ്റൊരാൾ പറഞ്ഞത്. ജീവിതത്തിലെ ഈ ഘട്ടം ഒരുപാട് പാഠങ്ങൾ പഠിക്കാൻ സഹയിക്കുമെന്നും ഒരു കമന്റ് പറയുന്നു.

Content Highlights: Jyoti Rayat, an Indian student living in Canada, has gained social media attention for a viral Instagram reel detailing her daily grind of balancing education and employment. In the video, she explains that she works at a Starbucks coffee shop immediately after school to earn the money required for her tuition fees. Describing her life as a "loop" between home, school, and work, Jyoti expressed that despite the repetitive and demanding schedule, she remains genuinely happy with her life abroad. Her story resonated with many online users, who praised her hard work and noted that her experience mirrors the reality for most international students striving for a better future.