യുവരാജിനെ വെള്ളം തെറിപ്പിച്ചും പത്താനെ കളര്‍ പുരട്ടിയും സച്ചിന്‍; ഹോളി ആഘോഷം വൈറല്‍

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് സെമിഫൈനലില്‍ വിജയിച്ചതിനു പിന്നാലെ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുന്‍ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ദൃശ്യം വൈറല്‍. യുവരാജ് സിങ്, യൂസഫ് പത്താന്‍, അമ്പാട്ടി റായിഡു തുടങ്ങിയവര്‍ക്കൊപ്പമാണ് ഹോളി ആഘോഷിക്കുന്നത്. യുവരാജിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി (59) ബലത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്ത് മാസ്റ്റേഴ്‌സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചത്.
സച്ചിന്‍ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതും യുവരാജിനു നേരെ വെള്ളം തെറിപ്പിക്കുന്നതുമായ വീഡിയോ ആണ് വൈറലാവുന്നത്. റായിഡുവിന്റെയും യൂസഫ് പത്താന്റെയും മേല്‍ കളര്‍ പുരട്ടുന്നുമുണ്ട്. മുറിയിലുണ്ടായിരുന്ന യുവരാജ് വാതില്‍ തുറന്ന് പുറത്തുവരുമ്പോഴാണ് സച്ചിനും കൂട്ടരും അദ്ദേഹത്തിനുമേല്‍ വെള്ളം തെറിപ്പിച്ചത്.
സെമി ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 126 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് 94 റണ്‍സ് ജയം. 59 റണ്‍സ് നേടിയ യുവരാജ് സിങ്ങും 42 റണ്‍സ് നേടിയ സച്ചിനും ആണ് ഇന്ത്യ മാസ്‌റ്റേഴ്‌സിലെ ടോപ് സ്‌കോറര്‍മാര്‍. ഷഹ്ബാസ് നദീം നാലോവറില്‍ 15 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തി.
Content Highlights: holi celebration sachin tendulkar yuvraj singh and gang splashed with colour