കേള്‍ക്കാതെ ബെന്നി അറിയും, സൈക്കിള്‍ യാത്രയുടെ സംഗീതം

#സോമി മുണ്ടയ്ക്കല്‍
ബെന്നി സൈക്കിളിൽ യാത്ര ചെയ്ത് ധനുഷ്കോടിയിലെത്തിയപ്പോൾ (ഫയൽ ചിത്രം)
ബെന്നി സൈക്കിളിൽ യാത്ര ചെയ്ത് ധനുഷ്കോടിയിലെത്തിയപ്പോൾ (ഫയൽ ചിത്രം)

തൊടുപുഴ: ബെന്നിക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല. കേള്‍വി ശക്തിയില്ലാത്തതിനാല്‍ മോട്ടോര്‍വാഹനം ഓടിക്കാന്‍ ലൈസന്‍സും കിട്ടില്ല. എന്നാല്‍, സൈക്കിള്‍ കൂട്ടിനുള്ളപ്പോള്‍ ബെന്നിക്ക് ലൈസന്‍സെന്തിന്? സൈക്കിളില്‍ നാട് ചുറ്റുകയാണ് ഈ ബാങ്ക് ഉദ്യോഗസ്ഥന്‍.

Don't Miss: അന്ന് 101 പേർ മരിച്ചു, 11 എ സീറ്റിലെ യാത്രികൻ രക്ഷപ്പെട്ടു; 1998-ലെ തായ് വിമാനദുരന്തത്തിന്റെ കഥ

തൊടുപുഴ തോട്ടത്തിമ്യാലില്‍ ബെന്നി മാത്യു ജന്മനാല്‍ സംസാരശേഷിയും കേള്‍വിശക്തിയുമില്ല. എന്നാല്‍, അതുംപറഞ്ഞ് നിരാശനാകാനൊന്നും ബെന്നിയെ കിട്ടില്ല. നന്നായി പഠിച്ചു. ബാങ്കില്‍ ജോലിയും നേടി. ഇതിനിടെ സൈക്കിള്‍ ഉറ്റ തോഴനായി. എല്ലായിടത്തേക്കും സൈക്കിള്‍ തന്നെയായിരുന്നു യാത്ര. പിന്നീട് യാത്രയുടെ ദൂരം കൂടി. സൈക്കിളില്‍ പല നാടുകള്‍ കണ്ടു. ഏറ്റവും അടുത്ത് ധനുഷ്‌കോടിയിലേക്കാണ് യാത്രപോയത്.

തൊടുപുഴയില്‍ നിന്നാരംഭിച്ച്, മൂന്നാര്‍, രാമനാഥപുരം, രാമേശ്വരം, ധനുഷ്‌കോടി, തിരിച്ചന്തൂര്‍, കൂടംകുളം, കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എറണാകുളം, മൂവാറ്റുപുഴ വഴി തിരിച്ച് നാട്ടില്‍. 1250-ല്‍ കൂടുതല്‍ കിലോമീറ്റര്‍ സൈക്കിള്‍ സവാരി. പതിനഞ്ചുദിവസം തുടര്‍ച്ചയായ യാത്രയ്ക്ക് കൂട്ടിന് സുഹൃത്ത് ബിനോയിയും. തൊടുപുഴ എസ്ബിഐ മെയിന്‍ ബ്രാഞ്ചിലെ ക്ലാര്‍ക്കാണ്. തൊടുപുഴയിലെ സൈക്ലിങ് ക്ലബ്ബ് അംഗമാണ്. ഭാര്യ ഷേര്‍ളിയും മകള്‍ ആന്‍സിയും എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.

Also Read: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ പാലക്കാടിന്റെ മരുമകളും; കണ്ണീരോർമയായി ശ്രദ്ധ ധവാൻ

Content Highlights: Benny who is hearing impaired, traveling around on bicycle