ഹാര്‍ദിക് പാണ്ഡ്യയുമായി ഡേറ്റിങ്ങിലെന്ന് സോഷ്യൽ മീഡിയ; ആരാണ് മഹീക ശര്‍മ?

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും മോഡൽ മഹീക ശർമയും ഡേറ്റിങ്ങിലാണെന്ന അഭ്യഹങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ. ഇരുവരും ബന്ധം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ഇരുവരുടേയും പോസ്റ്റിലെ ചില ചിത്രങ്ങളിൽ നിന്ന് സൂചനയെടുത്താണ് റെഡിറ്റ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നത്.
പോസ്റ്റുകൾ വൈറലായതോടെ മോഡലും അഭിനേത്രിയുമായ 24 വയസുകാരിയായ മഹീക ശർമയുടെ വിദ്യാഭ്യാസ യോഗ്യതയുൾപ്പടെയുള്ള വിവരങ്ങളും ശ്രദ്ധനേടുകയാണ്. ഗുജറാത്തിലെ പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സ് ആൻഡ് ഫിനാൻസിൽ ബിരുദം നേടിയ മഹീക, യുഎസിലെ മേരിലാൻഡിൽ നിന്ന് കമ്മ്യൂണിറ്റി സൈക്കോളജിയിലും പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
'ഇൻ്റു ദി ഡസ്ക്', വിവേക് ഒബ്‌റോയ് നായകനായ 'പിഎം നരേന്ദ്ര മോദി' എന്നി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
തനിഷ്ക്, വിവോ, യൂനിക്ലോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മോഡലാണ് മഹീക. മനീഷ് മൽഹോത്ര, അനിത ഡോങ്ഗ്രെ, റിതു കുമാർ, തരുൺ താഹിലിയാനി, അമിത് അഗർവാൾ തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഡിസൈനർമാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
പ്രണയബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ
മഹീകയും ഹാർദിക് പാണ്ഡ്യയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ റെഡിറ്റിൽ പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്. ഒരു ചിത്രത്തിൽ ഹാർദിക്കിന്റെ ജേഴ്സി നമ്പർ 33 വ്യക്തമായി കാണാമായിരുന്നു. ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നത് കാണിക്കുന്ന സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഇരുവരും ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കുവെച്ച ഒരേ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളും അഭ്യൂഹൾങ്ങൾക്ക് കാരണമാണ്.
ദുബായിൽ നടന്ന ഇന്ത്യ-പാകിസ്താൻ ഏഷ്യാ കപ്പ് മത്സരത്തിൽ മഹീക ശർമ ഗാലറിയിൽ ഉണ്ടായിരുന്നു. ഇരുവരുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം വരുന്നത് കാത്തിരിക്കുകയാണ് ആരാധകർ.
Content Highlights: Social media abuzz with rumors of cricketer Hardik Pandya dating model Maheka Sharma