വിജയാഘോഷം പ്രണയപൂർവം; ലോകകപ്പ് വിജയത്തിന് പിന്നാലെ ഗ്രൗണ്ടിൽ ഹാർദിക് പാണ്ഡ്യയെ ചുംബിച്ച് മഹിക

#Lifestyle Desk
ഹാർദിക് പാണ്ഡ്യയും കാമുകി മഹികാ ശർമയും ലോകകപ്പ് വിജയാഘോഷത്തിനിടെ | Photos: AFP, PTI
ഹാർദിക് പാണ്ഡ്യയും കാമുകി മഹികാ ശർമയും ലോകകപ്പ് വിജയാഘോഷത്തിനിടെ | Photos: AFP, PTI

ടി20 ലോകകപ്പ് വിജയത്തിന്റെ ലഹരിയിലാണ് രാജ്യം മുഴുവൻ. ന്യൂസിലൻഡിനെ 96 റൺസിന് തറപറ്റിച്ചാണ് ഇന്ത്യ ലോകകിരീടമുയർത്തിയത്. ഇപ്പോഴിതാ, ലോകകപ്പ് വിജയത്തിന് ശേഷം ഗ്രൗണ്ടിൽ നിന്നുള്ള ഒരു വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയും കാമുകി മഹികാ ശർമയും ഒന്നിച്ചുള്ള വിജയാഘോഷത്തിന്റെ നിമിഷങ്ങളാണ് വൈറലായത്.

ഇന്ത്യയുടെ വിജയത്തിന് ശേഷം ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ മഹിക തന്റെ പ്രിയപ്പെട്ടവനൊപ്പം വിജയാഘോഷത്തിൽ പങ്കുചേർന്നു. ഹാർദികിനെ ആലിംഗനം ചെയ്തും കവിളിൽ ചുംബിച്ചും പ്രണയപൂർവമാണ് മഹിക ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. തന്റെ ഭാഗ്യതാരം എന്നാണ് ഹാർദിക് മഹികയെ വിശേഷിപ്പിച്ചത്.

മുമ്പൊരിക്കൽ അർധസെഞ്ച്വറി നേടിയപ്പോൾ ഹാർദിക് മഹികയ്ക്ക് ഫ്‌ളൈയിങ് കിസ് നൽകിയതും വൈറലായിരുന്നു. ഇത്തവണത്തെ വാലന്റൈൻസ് ദിനത്തിൽ മഹികയ്ക്ക് സമ്മാനമായി സ്വന്തം ശരീരത്തിൽ ടാറ്റൂ പതിപ്പിക്കുകയാണ് ഹാർദിക് ചെയ്തത്. കാമുകിയുടെ പേരിന്റെ ആദ്യാക്ഷരമായ എം ആണ് കഴുത്തിന് പിന്നിൽ താരം പതിപ്പിച്ചത്.

മോഡലും അഭിനേത്രിയുമാണ് 24-കാരിയായ മഹികാ ശർമ. 'ഇന്റു ദി ഡസ്‌ക്', വിവേക് ഒബ്‌റോയ് നായകനായ 'പിഎം നരേന്ദ്ര മോദി' എന്നി ചിത്രങ്ങളിൽ അഭിനയിച്ച മഹിക തനിഷ്‌ക്, വിവോ, യൂനിക്ലോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മോഡലാണ്. മനീഷ് മൽഹോത്ര, അനിത ഡോങ്ഗ്രെ, റിതു കുമാർ, തരുൺ താഹിലിയാനി, അമിത് അഗർവാൾ തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഡിസൈനർമാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

Content Highlights: Following India's dominant 96 run victory over New Zealand to clinch the T20 World Cup title viral footage shows Hardik Pandya celebrating on the field with Mahika Sharma as the couple shared emotional moments after the final match.