'ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല';ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തില്‍ ഹനാന്‍

പഠനച്ചലെവ് താങ്ങാനാകാതെ, അമ്മയുടെ ചികിത്സയ്ക്ക് പണമില്ലാതെ മീന്‍ കച്ചവടം നടത്തിയ ഹനാനെ ആരും മറന്നിട്ടുണ്ടാകില്ല. ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊരുതിക്കയറിയവളാണ് ഹനാന്‍. അധ്വാനിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയ അവള്‍ വാര്‍ത്തകളിലെ താരമായി.
പിന്നീട് 2018-ല്‍ വാഹനപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഹനാന്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു. ഇനി എഴുന്നേറ്റു നടക്കാന്‍ 10 ശതമാനം മാത്രം സാധ്യതയുള്ളൂ എന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ പ്രതിസന്ധിയും മറികടന്ന് തിരിച്ചെത്തിയിരിക്കുകയാണ് ഈ മിടുക്കി.
ജീവിതത്തിലെ ഏറ്റവും വലിയൊരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഹനാന്‍ ഇപ്പോഴുള്ളത്. ഹനാന്‍ എഴുതി ഈണം നല്‍കിയ ഒരു ഗാനം പുറത്തിറങ്ങിയിരിക്കുന്നു. അത് യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച സംഗീത സംവിധായകന്‍ ഗോപിസുന്ദറിന് ഹനാന്‍ നന്ദി അറിയിക്കുകയും ചെയ്തു.
ഒരൊറ്റ രാത്രി കൊണ്ടാണ് ഈ പാട്ട് റെക്കോഡ് ചെയ്തത്. ഒരു ദിവസത്തിനുള്ളില്‍ വര്‍ക്ക് പൂര്‍ത്തിയാക്കാം എന്ന് ഗോപിസുന്ദര്‍ സമ്മതിച്ചത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ഗോപിസുന്ദറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും ഹനാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
Content Highlights: hanan instagram post about music director gopi sundar