'22 വർഷത്തെ എന്റെ സ്വപ്‌നം'; മുത്തശ്ശിക്ക് വിമാനയാത്ര ഒരുക്കി കൊച്ചുമകൻ, ഹൃദയം തൊടുന്ന വീഡിയോ

യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/arnab
യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/arnab

വിമാനത്തിൽ യാത്ര ചെയ്യണമെന്ന മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റി യുവാവ്. 22 വർഷമാണ് താൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അങ്ങനെ ആദ്യമായി മുത്തശ്ശി 84-ാം വയസ്സിൽ വിമാനത്തിൽ കയറിയെന്നും യുവാവ് കുറിച്ചു. ഫ്‌ളെയിങ് ക്രൂ ആയ അർണബാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഝാർഖണ്ഡിലെ ഹസാരിബാഗിലുള്ള തറവാട്ടിലേക്കായിരുന്നു മുത്തശ്ശിയുടെ ആദ്യ യാത്രയെന്നും അർണബ് കുറിച്ചു. മുത്തശ്ശി വിമാനത്തിൽ കയറുന്നതും മഖാന കഴിക്കുന്നതും വീഡിയോയിൽ കാണാം. ജനലിലൂടെ പുറത്തേക്ക് നോക്കി കാഴ്ച്ചകൾ ആസ്വദിക്കുന്നതും കൊച്ചുമകനോടൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നതും വീഡിയോയിലുണ്ട്.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് അർണബിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. മുത്തശ്ശി ഭാഗ്യവതിയാണെന്നായിരുന്നു ഒരു കമന്റ്. സ്വന്തം മുത്തശ്ശിയെ മിസ് ചെയ്യുന്നു എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. മുത്തശ്ശി ഇപ്പോഴും കൂടെയുള്ളതിൽ നിങ്ങൾ ഭാഗ്യവാനാണെന്നും അവരെ നന്നായി നോക്കണമെന്നും ചിലർ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arnab (@acjee.ofc)

Content Highlights: A 22-year-old dream fulfilled for an 84-year-old grandmother., Viral Instagram video documenting a first-time flight experience., Highlights the emotional bond between grandparents and grandchildren., Captures the pure joy of travel and bucket-list milestones.