360 ഡിഗ്രിയില്‍ സ്ലൈഡ് ഗ്ലാസ് മൂവ്; അതിഥികളെ അമ്പരപ്പിച്ച് മകളുടെ വിവാഹച്ചടങ്ങില്‍ പിതാവിന്റെ നൃത്തം

വിവാഹചടങ്ങുകളില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ നടത്തുന്ന നൃത്തപരിപാടികളും പാട്ടുകളുമെല്ലാം ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഇവിടെയിതാ ഊര്‍ജസ്വലമായ നൃത്തച്ചുവടുകളിലൂടെ വിവാഹചടങ്ങിനെത്തിയ അതിഥികളുടെയെല്ലാം ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് വധുവിന്റെ പിതാവ്. അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പങ്കുവെക്കപ്പെടുകയാണ്.
ബേസുബാന്‍ ഫിര്‍ സെ എന്ന ഗാനത്തിന് വിദഗ്ദനായൊരു ഡാന്‍സറെ പോലെയാണ് പിതാവ് ചുവടുവെക്കുന്നത്. അദ്ദേഹത്തിന്റെ ചലനങ്ങള്‍ അത് വ്യക്തമാക്കുന്നു. ജനപ്രിയമായ ഗ്ലാസ് സ്ലൈഡ് സ്റ്റെപ്പും സ്ലോ മോഷന്‍ ചുവടുകളുമെല്ലാം അതി വൈദഗ്ദ്യത്തോടെ അദ്ദേഹം വേദിയില്‍ അവതരിപ്പിച്ചു. കണ്ടുനിന്നവരുടെയെല്ലാം കരഘോഷങ്ങള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കാം.
'wonderzwork' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഈ വീഡിയോ പങ്കുവെച്ചത്. നിരവധിയാളുകള്‍ വീഡിയോയ്ക്ക് കമന്റുകളുമായെത്തി. നന്നായി ഡാന്‍സ് കളിച്ചുവെന്നും, 360 ഡിഗ്രിയില്‍ സ്ലൈഡ് ഗ്ലാസ് മൂവ് ചെയ്യുന്നത് മുമ്പ് കണ്ടിട്ടില്ലെന്നുമെല്ലാമുള്ള കമന്റുകള്‍ അക്കൂട്ടത്തിലുണ്ട്.
നമ്മുടെ നാട്ടില്‍ കുടുംബത്തിന് വേണ്ടി തന്റെ സ്വപ്‌നങ്ങള്‍ ത്യജിച്ചയാളുകള്‍ ധാരാളമുണ്ട് എന്നത് ഇത് ഓര്‍മപ്പെടുത്തുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. തന്റെ രാജകുമാരിക്ക് വേണ്ടി അച്ഛന് എന്തും ചെയ്യാനാവുമെന്നും അദ്ദേഹത്തിന്റെ സ്‌നേഹവും പരിശ്രമവുമാണ് ഓരോ ചുവടിലും കാണുന്നതെന്നും മറ്റൊരാള്‍ എഴുതി.
Content Highlights: Watch a father`s impressive dance moves at his daughter`s wedding, captivating guests and going viral on social media. A heartwarming display of love and talent!