'മൂന്ന് മക്കളെ കോളേജില്‍ വിടണം, ഭയങ്കര ചെലവാണ്'; യൂട്യൂബ് ചാനല്‍ തുടങ്ങിയതിന്റെ കാരണം പറഞ്ഞ് ഫറാ ഖാന്‍

ഷാരൂഖ് ഖാന്‍ നായകനായെത്തിയ ഓം ശാന്തി ഓം എന്ന സൂപ്പര്‍ഹിറ്റ് ഉള്‍പ്പെടെ പ്രേക്ഷകപ്രീതി നേടിയ ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായികയാണ് ഫറാ ഖാന്‍. ഡാന്‍സ് കൊറിയോഗ്രാഫര്‍ കൂടിയായ ഫറാ ഖാന്‍ കുറച്ചുകാലമായി വാര്‍ത്തകളില്‍ നിറയുന്നത് തന്റെ വ്‌ളോഗില്‍ പോസ്റ്റ് ചെയ്യുന്ന രസകരമായ വീഡിയോകളിലൂടെയാണ്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിനെ കുറിച്ചും ചാനല്‍ തുടങ്ങാനുള്ള സാഹചര്യത്തെ കുറിച്ചുമെല്ലാം പറയുകയാണ് ഫറ.
Also Read: 'താങ്കളും സല്‍മാന്‍ ഖാനും ഒരുപോലെയാണ്'; ബാബാ രാംദേവിനോട് ഫറാ ഖാന്‍
'എന്റെ സിനിമകള്‍ സംഭവിക്കുന്നില്ല, ഞാന്‍ സംവിധാനം ചെയ്യുന്നില്ല. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു, വാ, യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന്. അടുത്ത വര്‍ഷം മൂന്ന് കുട്ടികളെ യൂണിവേഴ്‌സിറ്റിയിലേക്ക് അയക്കാനുണ്ടെനിക്ക്. അത് വളരെ ചെലവേറിയ കാര്യമാണ്. ഇക്കാര്യങ്ങളെല്ലാം കൊണ്ടാണ് യൂട്യൂബ് ഷോ തുടങ്ങാമെന്ന് കരുതിയത്. അത് ക്ലിക്കായി.' -ഫറാ ഖാന്‍ പറഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോയിലെ ടോക്ക് ഷോയായ ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിളില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Don’t Miss: 'അവള്‍ ദിവസം എട്ട് മണിക്കൂര്‍ മാത്രമേ ഷൂട്ട് ചെയ്യൂ, അതുകൊണ്ട് വരില്ല'; ദീപികാ പദുക്കോണിനെ ട്രോളി ഫറാ ഖാന്‍
തനിക്ക് 80 വയസ് തികയുന്നത് വരെ ജോലി ചെയ്യണമെന്നും ഫറാ ഖാന്‍ പറഞ്ഞു. 'നിങ്ങളുടെ ജീവിതത്തിന് മറ്റൊരാള്‍ക്ക് ചുറ്റും കിടന്ന് കറങ്ങാന്‍ കഴിയില്ല. സന്തോഷമെന്നത് നമ്മുടെയുള്ളില്‍ നിന്നും നമ്മുടെ ജോലിയില്‍ നിന്നും വരേണ്ടതാണ്. ജോലി എനിക്ക് വളരെയേറെ സന്തോഷമേകുന്നു. എന്റെ രൂപത്തെയോ ശരീരത്തെയോ ആശ്രയിക്കുന്നില്ല എന്നതിനാല്‍ എനിക്ക് 80 വയസ് വരെ ജോലി ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.' -ഫറാ ഖാന്‍ പറഞ്ഞു.