'കാണിച്ചത് വൃത്തികെട്ട പരിപാടി, വിഷമം താങ്ങാനായില്ല'; ജീവനൊടുക്കാൻ ശ്രമിച്ചതിന് മാപ്പ്- എലിസബത്ത്

എലിസബത്ത് ഉദയൻ | Photo: Youtube:Screengrab:Dr.Elizabeth Udayan
എലിസബത്ത് ഉദയൻ | Photo: Youtube:Screengrab:Dr.Elizabeth Udayan

ത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡോ. എലിസബത്ത് ഉദയൻ. വിഷമം താങ്ങാൻ പറ്റാതെ വന്നതോടെ ചെയ്തു പോയതാണ്. താൻ കാരണം വിഷമം അനുഭവിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറയുന്നു. 

'ഇപ്പോൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. കുറച്ചു ദിവസത്തിനുള്ളിൽ ഇനി നാട്ടിൽ വരും. ഒരു സമയത്ത് എനിക്ക് വിഷമം താങ്ങാൻ പറ്റിയിരുന്നില്ല. എന്നാൽ, അത് ഒരു വിശദീകരണമല്ലെന്ന് എനിക്കറിയാം. മാപ്പ് പറയുന്നതുകൊണ്ട് കാര്യമില്ല. എനിക്ക് വേണ്ടി പ്രാർഥിച്ചവരോട് ഒരുപാട് നന്ദി. എന്തൊക്കെ വിഷമങ്ങൾ വന്നാലും ഇനി പോരാടണം. അതുപോലെ, ചെറിയ സന്തോഷങ്ങളെ ആഘോഷിക്കാൻ പഠിക്കണം. 

ഇപ്പോൾ കുറച്ച് വിഷമമുള്ള സമയത്താണ്. ഞാനിപ്പോൾ കഴിക്കുന്ന ആന്റി ഡിപ്രസൻഡ് മരുന്ന് നിർത്താൻ പറഞ്ഞിട്ടുണ്ട്. കുറച്ച് ദിവസം കഴിഞ്ഞാൽ വീണ്ടും ആരംഭിക്കും. അതിനാൽ, ഇപ്പോൾ കുറച്ച് വിത്ഡ്രോവൽ സിൻഡ്രോമുണ്ടാകും. ഡിപ്രഷൻ മരുന്ന് വളരെ പതുക്കെ മാത്രേ നിർത്താകൂ. പക്ഷേ, ഞാനിപ്പോൾ ഇങ്ങനെയൊരു വൃത്തികെട്ട പരിപാടി കാണിച്ചതു കാരണം മരുന്ന് ഒഴിവാക്കാൻ പറഞ്ഞിട്ടുണ്ട്', എലിസബത്ത് പറയുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Dr. Elizabeth Udayan explains her due to unbearable distress