'ലോക്ക് സ്‌ക്രീന്‍ ഇമേജായി പുതിയ ചിത്രം കിട്ടി'; ദിയയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രത്തിന് അശ്വിന്റെ കമന്റ്

നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം. സഹോദരിമാരായ അഹാനയും ഇഷാനിയും ഹന്‍സികയും ചേര്‍ന്ന് ദിയയ്ക്ക് ബ്രൈഡല്‍ ഷവര്‍ ഒരുക്കി. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
വെള്ള നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് ദിയ ഒരുങ്ങിയത്. പിങ്ക് തീമില്‍ ഒരുക്കിയ ആഘോഷത്തില്‍ ദിയയുടെ അടുത്ത കൂട്ടുകാരും പ്രതിശ്രുത വരന്‍ അശ്വിനും പങ്കെടുത്തു. ഇത്രയും ഭംഗിയായി പരിപാടി ഒരുക്കിയ സഹോദരിമാര്‍ക്കും അമ്മയ്ക്കും അശ്വിനും ദിയ നന്ദി പറഞ്ഞു. 'എന്റെ ഫോണിന്റെ ലോക്ക് സ്‌ക്രീന്‍ ഇമേജ് ആയി പുതിയ ചിത്രം കിട്ടി' എന്നാണ് ദിയയുടെ പോസ്റ്റിന് താഴെ അശ്വിന്‍ കമന്റ് ചെയ്തത്.
അമ്മ സിന്ധു കൃഷ്ണയും ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'പിറന്നാള്‍ ആഘോഷം മുതല്‍ സ്‌കൂളിലെ ഫെയര്‍വെല്‍ വരെ, ഇപ്പോഴിതാ മകള്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നു. ഞങ്ങളുടെ കുടുംബം ഏറ്റവും കൂടുതല്‍ കാത്തിരുന്ന നിമിഷം. മാതൃത്വത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇനിയും ഒത്തിരി ഓര്‍മകള്‍ക്കായി കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി ചെയ്ത് ഓസിക്ക് മനോഹരമായ ഒരു ബ്രൈഡല്‍ ഷവര്‍ ഒരുക്കിയതിന് അമ്മുവിനോടും ഇഷാനിയോടും നന്ദി പറയുന്നു.'-സിന്ധു കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സെപ്റ്റംബറിലാണ് ദിയയുടേയും അശ്വിന്റേയും വിവാഹം. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണ്. നേരത്തെ വിവാഹത്തിന് അവതരിപ്പിക്കാനുള്ള നൃത്തം പരിശീലിക്കുന്ന വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. അഹാനയും ഹന്‍സികയും ഇഷാനിയുമാണ് നൃത്തച്ചുവടുകള്‍ പഠിപ്പിക്കുന്നത്.
Content Highlights: diya krishnas bridal shower photos