ഇത് 'ദീപാവലി' ബാര്‍ബി; ഇന്ത്യന്‍ ഉടയാടകളണിഞ്ഞ് അണിഞ്ഞൊരുങ്ങിയ ബാര്‍ബി പാവകള്‍ വിപണിയില്‍

ദീപാവലിക്ക് ഇന്ത്യന്‍ ഉടയാടകളണിഞ്ഞ്, പൊട്ടുതൊട്ട് അണിഞ്ഞൊരുങ്ങി എത്തിയിരിക്കയാണ് ബാര്‍ബി പാവകള്‍. ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ അനിതാ ഡോംഗ്രയും ബാര്‍ബിയുടെ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി മാറ്റ്ലും ചേര്‍ന്നാണ് ദീപാവലിപ്പാവയെ വെള്ളിയാഴ്ച വിപണിയിലെത്തിച്ചത്.
ആദ്യമായാണ് മാറ്റ്ല്‍ ദീപാവാലി ബാര്‍ബിയെ അവതരിപ്പിക്കുന്നത്. അനിത ഒരുക്കിയ മനോഹരമായ, നീലനിറത്തിലുള്ള 'മൂണ്‍ലൈറ്റ് ബ്ലൂം ലഹങ്ക'യാണ് ബാര്‍ബിയുടെ ഉടയാട. കരുത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായാണ് രൂപകല്പന. സ്വര്‍ണനിറത്തിലുള്ള ആഭരണങ്ങള്‍ ദീപാവലിയുടെ ശോഭ പ്രതിഫലിപ്പിക്കുന്നു.
Content Highlights: diwali barbie dolls 2024