നിറവയറില്‍ സ്‌റ്റൈലിഷായി ദീപിക; വേദിയില്‍ നിന്നിറങ്ങാന്‍ സഹായിച്ച് പ്രഭാസ്

കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് ദീപ്‌വീര്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. അടുത്തിടെ മഞ്ഞ നിറത്തിലുള്ള എ-ലൈന്‍ ഔട്ട്ഫിറ്റിലുള്ള ദീപികയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു.
സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ 82ഇ-യുടെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത്. നിറവയറുമായാണ് താരം വോട്ട് ചെയ്യാനും എത്തിയത്. വെള്ള നിറത്തിലുള്ള ലൂസ് ഷര്‍ട്ടായിരുന്നു അന്ന് ബോളിവുഡ് സുന്ദരിയുടെ വേഷം.
ഇപ്പോഴിതാ വന്‍താരനിര ഒന്നിക്കുന്ന 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിനും നിറവയറുമായി ദീപിക ഡല്‍ഹിയിലെത്തി. കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായിരുന്നു താരം. ഇതിന്റെ ചിത്രങ്ങള്‍ ദീപിക ഇന്‍സ്റ്റ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'ഇത്രയും മതി...എനിക്ക് വിശക്കുന്നു' എന്ന രസകരമായ ക്യാപ്ഷനോടെയാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഈ ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌റ്റേജില്‍ നിന്നിറങ്ങാന്‍ ദീപികയെ സഹായിക്കുന്ന പ്രഭാസിനേയും റാണ ദഗ്ഗുബാട്ടിയേയും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ പ്രഭാസിന് പിന്നില്‍ വന്ന് അമിതാഭ് ബച്ചന്‍ തമാശ പങ്കിടുന്നതും എല്ലാവരും ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതിനുശേഷം മുംബൈയിലും ബെംഗളൂരുവിലും ആഡംബരം നിറഞ്ഞുനിന്ന വിവാഹ പാര്‍ട്ടിയാണ് ഇരുവരും ഒരുക്കിയത്. സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ ഒഴുകിയെത്തി. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.