ആണുങ്ങൾക്കൊപ്പം ജോലി ചെയ്യുന്നതിൽ എന്റെ ടോക്‌സിക്കായ മുൻ കാമുകൻ ദേഷ്യപ്പെടുമായിരുന്നു -നടി ഡെയ്സി ഷാ

തനിക്കുണ്ടായിരുന്ന 'ടോക്‌സിക്' റിലേഷന്‍ഷിപ്പുകളെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി ഡെയ്സി ഷാ. ഹൗട്ടെര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡെയ്‌സി തന്റെ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. താന്‍ ജോലി ചെയ്യുന്ന ബോളിവുഡില്‍ നിന്ന് തന്നെയുള്ള ഒരാളെ കുറിച്ച് ഡെയ്‌സി പറഞ്ഞതാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായിരിക്കുന്നത്.
Also Read: 'എന്റെ ഹൃദയം നുറുങ്ങുന്നു'; ചാറ്റ്ജിപിടിയുടെ അപ്‌ഡേറ്റിന് പിന്നാലെ യുവതിക്ക് എഐ 'കാമുകനെ' നഷ്ടമായി
തനിക്ക് ജീവിതത്തില്‍ ദീര്‍ഘകാലം നിലനിന്ന രണ്ട് പ്രണയബന്ധങ്ങളാണ് ഉണ്ടായിരുന്നതെന്ന് ഡെയ്‌സി പറയുന്നു. ഈ ബന്ധങ്ങളിലെല്ലാം അസംബന്ധമായ ഒട്ടേറെ കാര്യങ്ങളാണ് തനിക്ക് നേരിടേണ്ടിവന്നത്. അതിന് കാരണം അക്കാലത്ത് ആ ബന്ധത്തില്‍ നിന്ന് പുറത്ത് വരാന്‍ മാത്രം മൂല്യം സ്വയം നല്‍കാതിരുന്നതാണെന്നും താരം പറഞ്ഞു. തന്റെ രണ്ട് പ്രണയങ്ങളും വളരെയധികം വിഷലിപ്തമായിരുന്നു (ടോക്‌സിക്) എന്നും ഡെയ്‌സി ഷാ കൂട്ടിച്ചേര്‍ത്തു.
'ആദ്യ പ്രണയത്തിന്റെ സമയത്ത് നാലുവര്‍ഷത്തോളം വിവാഹത്തെ കുറിച്ച് ഞാന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ അത് വളരെ സങ്കീര്‍ണമായ ഒന്നായിരുന്നു. ഏഴ് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഞാന്‍ സന്തോഷവതിയായിരുന്നില്ല എന്ന് സ്വയം തിരിച്ചറിഞ്ഞത്.' -ഡെയ്‌സി പറഞ്ഞു.
Don't Miss: കെട്ടുപാടുകളൊന്നുമില്ല, സ്വാതന്ത്ര്യവും സ്‌നേഹവും മാത്രം; റിലേഷൻഷിപ്പ് അനാർക്കി എന്താണെന്നറിയാം
'രണ്ടാമത്തെ പ്രണയത്തിന്റെ കാര്യം അതിലും കഷ്ടമായിരുന്നു. പുരുഷന്മാരുടെ കൂടെ ജോലി ചെയ്യാന്‍ പോകുന്നതാണ് അവന്‍ ചോദ്യം ചെയ്തത്. അതിലെ നല്ലതോ മോശമോ ആയ കാര്യം എന്തെന്നാല്‍, അവനും ഞാന്‍ ജോലി ചെയ്ത അതേ ഇന്‍ഡസ്ട്രിയിലാണ് ജോലി ചെയ്തിരുന്നത്.' -ഡെയ്‌സി തുടര്‍ന്നു.
'ഒരിക്കല്‍ ഞങ്ങളൊരു പാര്‍ട്ടിക്ക് പോയി. അവിടെവെച്ച് ഒരാള്‍ പിന്നില്‍ നിന്ന് എന്റെ കൈ പിടിച്ചുവലിച്ച് നൃത്തം ചെയ്യാന്‍ ക്ഷണിച്ചു. അയാളോട് നമുക്ക് ദേഷ്യപ്പെടാന്‍ കഴിയില്ല. എന്നാല്‍ ഇതേ കാര്യം അവന് സംഭവിച്ചപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ മനസിലാക്കണമെന്നാണ് അവന്‍ പറഞ്ഞത്.' -ഡെയ്‌സി പറഞ്ഞു.
Also Read: 'നാറ്റോ' ഡേറ്റിങ്, സ്റ്റീരിയോടൈപ്പ് പൊളിച്ചെഴുത്ത്; പ്രണയ നിയമങ്ങൾ മാറ്റിയെഴുതി ജെൻ സി
ഈ പ്രണയങ്ങളുടെ പശ്ചാത്തലത്തില്‍ ഉടനെയൊന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡെയ്‌സി ഷാ വ്യക്തമാക്കി. ശക്തരായ സ്ത്രീകളെ കൈകാര്യം ചെയ്യാന്‍ പുരുഷന്മാര്‍ക്ക് കഴിയില്ലെന്ന് താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. എന്നാല്‍ ഒരു സുഹൃത്ത് നിര്‍ദേശിച്ചത് പ്രകാരം തന്റെ അണ്ഡങ്ങള്‍ ഫ്രീസ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഡെയ്‌സി ഷാ കൂട്ടിച്ചേര്‍ത്തു.
Content Highlights: Daisy Shah says ‘toxic’ ex-boyfriend would get mad at her for working with men