പടുകൂറ്റൻ ചുഴലിക്കാറ്റിന് മുന്നിൽ കമിതാക്കളുടെ പ്രൊപ്പോസൽ; അമ്പരന്ന് സോഷ്യൽ മീഡിയ, ചിത്രങ്ങൾ വൈറൽ

ചുഴലിക്കാറ്റിന് മുന്നിലെ വിവാഹാഭ്യർഥന, പെയ്ജിന്റെ കൈയിൽ ഷെൽട്ടൻ അണിയിച്ച് മോതിരം | Photos: Twitter (X)
ചുഴലിക്കാറ്റിന് മുന്നിലെ വിവാഹാഭ്യർഥന, പെയ്ജിന്റെ കൈയിൽ ഷെൽട്ടൻ അണിയിച്ച് മോതിരം | Photos: Twitter (X)

എല്ലാവരുടേയും പേടിസ്വപ്‌നമാണ് ചുഴലിക്കാറ്റ്. സര്‍വ്വതും തച്ചുടച്ച് മാത്രമേ ഒരുപ്രദേശത്തുകൂടെ പൊതുവേ ചുഴലിക്കാറ്റ് കടന്ന് പോകൂ. ചുഴലിക്കാറ്റ് വരുന്നുവെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചാല്‍ വലിയ തയ്യാറെടുപ്പുകള്‍ ഭരണകൂടങ്ങള്‍ നടത്തുന്നതിന്റെ കാരണവും ഇതുതന്നെയാണ്. എന്നാല്‍ അത്തരമൊരു ചുഴലിക്കാറ്റിന് മുന്നില്‍ വെച്ച് കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ഒരു യുവാവ്. 

Also Read: വിവാഹനാളിൽ ധൂം 2-ലെ പാട്ടിന് കിടിലൻ ചുവടുവെച്ച് പോർച്ചുഗീസ് യുവാവ്; കമന്റിട്ട് സാക്ഷാൽ ഹൃത്വിക് റോഷൻ

യുഎസ്സിലെ സൗത്ത് ഡക്കോട്ടയില്‍ ജൂണ്‍ 28-നാണ് സംഭവം നടന്നത്. ബ്രെയ്‌സ് ഷെല്‍ട്ടണ്‍ എന്ന യുവാവും കാമുകി പെയ്ജ് ബെര്‍ഡോമാസുമാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. വളരെ വ്യത്യസ്തമായ ഈ പ്രൊപ്പോസലിന്റെ എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായി. 1.7 കോടിയിലേറെ പേരാണ് ചിത്രങ്ങള്‍ ഇതിനകം കണ്ടത്. 

Don't Miss: 'വേർപിരിഞ്ഞെങ്കിലും ജീവിതസായാഹ്നത്തിൽ ഒന്നിച്ച് ജീവിക്കാൻ അച്ഛനുമമ്മയും ആഗ്രഹിച്ചതിന്റെ കാരണം ഇതാണ്'

റോഡരികില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയാണ് ഇവര്‍ പ്രൊപ്പോസല്‍ നടത്തിയത്. കാമുകി പെയ്ജിനു മുന്നില്‍ മുട്ടുകുത്തിയിരുന്ന ഷെല്‍ട്ടണ്‍ തന്റെ പ്രിയതമയ്ക്കുനേരെ മോതിരം നീട്ടിക്കൊണ്ട് വിവാഹാഭ്യര്‍ഥന നടത്തുന്നതാണ് ചിത്രങ്ങളിലുള്ളത്. ഭീമാകാരനായ ചുഴലിക്കാറ്റിനേയും ഇതിന്റെ പശ്ചാത്തലത്തില്‍ കാണാം. 

Also Read: കാമുകിയും കുഞ്ഞുമുള്ളപ്പോൾ എഐ ചാറ്റ് ബോട്ടിനോട് വിവാഹാഭ്യർഥന; മറുപടി കേട്ട് പൊട്ടിക്കരഞ്ഞ് യുവാവ്

ചുഴലിക്കാറ്റ് കണ്ട് പെട്ടെന്ന് വണ്ടി നിര്‍ത്തി എടുത്ത ചിത്രങ്ങളാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും അങ്ങനെയല്ല എന്ന് ഷെല്‍ട്ടണ്‍ പറയുന്നു. പ്രൊപ്പോസലിനായി എന്തെങ്കിലുമൊരു സ്‌പെഷ്യല്‍ മൊമെന്റ് താന്‍ മാസങ്ങളായി ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പെയ്ജിനും ഇതിനോട് വലിയ താത്പര്യമായിരുന്നു. അങ്ങനെയാണ് അപൂര്‍വമായ ഈ വിവാഹാഭ്യര്‍ഥന സാധ്യമായത്. ഒരുവര്‍ഷം മുമ്പാണ് പെയ്ജും ഷെല്‍ട്ടണും കണ്ടുമുട്ടിയത്. 

Don't Miss: സിഡ്‌നി സ്വീനി കുളിച്ചവെള്ളംകൊണ്ട് സോപ്പുണ്ടാക്കിയ കമ്പനിയെ യൂണിലിവര്‍ വാങ്ങി; വില 12833 കോടി രൂപ

ചുഴലിക്കാറ്റിന് മുന്നില്‍ വെച്ച് നടന്ന ഈ വിവാഹാഭ്യര്‍ഥനയുടെ ചിത്രങ്ങള്‍ കൊടുങ്കാറ്റ് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്. പതിനായിരക്കണക്കിന് പേരാണ് ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമെല്ലാം ചെയ്തത്. ഒട്ടേറെ പേര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. 

Content Highlights: US Couple Gets Engaged In Front Of Massive Tornado, Photo Goes Viral