ആദ്യം പരിശോധന, പിന്നാലെ ഫോട്ടോയെടുപ്പ്; ലംബോർഗിനി കണ്ട ആവേശത്തിൽ ട്രാഫിക് പോലീസ്

യാത്രക്കിടയില്‍ പോലീസ് കൈകാട്ടുന്നത് അത്ര സുഖകരമായ കാര്യമല്ല. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും ഇത് എന്ത് പൊല്ലാപ്പാണെന്ന് ഓര്‍ത്ത് ആകുലതപ്പെടുന്നതവരാണ് ഭൂരിഭാഗം പേരും. അത്തരമൊരു പരിശോധനയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലംബോര്‍ഗിനി കാറുടമയെ ട്രാഫിക്ക് പോലീസ് തടഞ്ഞ് സ്ഥിരം ചെയ്യാറുള്ള പരിശോധന നടത്തി. എന്നാൽ അതിനുശേഷം വണ്ടിയുടമയെ പോകാൻ അനുവദിക്കുന്നതിന് പകരം ലംബോര്‍ഗിനിയില്‍ ഇരുന്ന് ഫോട്ടോയെടുത്താണ് തിരിച്ചുവിട്ടത്. ലംബോര്‍ഗിനിയില്‍ ഇരുന്ന് ഫോട്ടോയെടുക്കാന്‍ സമ്മതിച്ച ഉടമയ്ക്കും നിഷകളങ്കനായ പോലീസുകാരനും കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.
നിഷാന്ത് സാബുവെന്ന വ്യക്തി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. സ്ഥിരമായുള്ള പരിശോധനയുടെ ഭാഗമായാണ് നിഷാന്ത് സാബുവിന്റെ ലംബോര്‍ഗിനി ട്രാഫിക്ക് പോലീസ് നിര്‍ത്തിച്ചത്. ഓഫീസര്‍ ഈ വാഹനം കണ്ടതും വളരെ സന്തോഷം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഉത്സാഹം കണ്ട് നിഷാന്ത് വാഹനത്തിലേക്ക് ഇരിക്കാനായി പോലീസുകാരനെ ക്ഷണിക്കുകയായിരുന്നു. ഇതോടെ പോലീസുകാരന്‍ അതീവസന്തുഷ്ടനായി. സഹപ്രവര്‍ത്തനോട് അദ്ദേഹത്തിന്റെ ഫോട്ടോയെടുക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
പോലീസ് എന്റെ ലംബോര്‍ഗിനി നിര്‍ത്താന്‍ കൈകാണിച്ചു. എല്ലാം പേപ്പറും പരിശോധിച്ചശേഷം ലംബോര്‍ഗിനിയില്‍ ഇരുന്ന് ഫോട്ടോയെടുക്കട്ടെയെന്ന് അഭ്യര്‍ഥിച്ചു. കാക്കികുപ്പായത്തില്‍ ഇരിക്കുന്നവരായിട്ടും സൂപ്പര്‍ കാറുകളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എന്നെ സന്തുഷ്ടനാക്കി-നിഷാന്ത് വീഡിയോക്ക് താഴെ കുറിച്ചു.
നിരവധി പേര്‍ പോലീസുകാരന്റെ നിഷ്‌കളങ്കതയെ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോ അപ്ലോഡ് ചെയ്ത് അധികമാവുംമുമ്പെ വൈറലാവുകയും ചെയ്തിട്ടുണ്ട്. മൂന്ന് മില്യണിലേറെ പേരാണ് ഇതിനകം വീഡിയോ കണ്ടത്. സൂപ്പര്‍ കാറുകളുടെ വിവിധ തരം വീഡിയോകൾ പങ്കുവെക്കാറുള്ളയാളാണ് നിഷാന്ത് സാബു.
Content Highlights: cop photoshoot in Lamborghini goes viral