ഛത്ത് പൂജയ്ക്കിടെ ജലാശയത്തില്‍ യുവതിയുടെ സമീപം പാമ്പ്; വൈറലായി വീഡിയോ

ഛത്ത് പൂജയ്ക്കിടെ ജലാശയത്തില്‍ യുവതിയുടെ സമീപമെത്തിയത് പാമ്പ്. ചുറ്റുമുള്ളവരെല്ലാം പാമ്പിനെ കണ്ട് ബഹളംവെച്ചെങ്കിലും യുവതി പാമ്പിനെ കണ്ട് പരിഭ്രമിച്ചില്ല. പാമ്പ് അതിന്റെ വഴിക്ക് പോകുന്നതുവരെ യുവതി ഒട്ടും പരിഭ്രമിക്കാതെ സാഹചര്യം കൈകാര്യംചെയ്തു. എന്തായാലും യുവതിക്ക് സമീപം പാമ്പ് വരുന്നതിന്റെയും യുവതി മനഃസാന്നിധ്യത്തോടെ പെരുമാറുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങൾ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
ബിഹാറില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നാണ് സൂചന. ജലാശയത്തില്‍ പൂജയ്ക്കിടെ പാമ്പ് തന്റെ നേരെ ഇഴഞ്ഞെത്തിയപ്പോള്‍ യുവതി ആദ്യം ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് പാമ്പ് ആരെയും ഉപദ്രവിക്കാതെ മുന്നോട്ടുപോവുകയും ചെയ്തു. എന്തായാലും യുവതി വളരെ ശാന്തമായി ഇതെല്ലാം കൈകാര്യംചെയ്തതിനെ നിരവധിപേരാണ് സാമൂഹികമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചത്. സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയ്ക്ക് നിരവധി കമന്‍റുകൾ ലഭിച്ചിട്ടുണ്ട്.
Content Highlights: chhat puja woman and snake viral video