'ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു'; കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കെ. എൽ രാഹുലും അതിയ ഷെട്ടിയും

അതിയ ഷെട്ടി, രാഹുൽ  | Photo:instagram.com/klrahul
അതിയ ഷെട്ടി, രാഹുൽ | Photo:instagram.com/klrahul

 ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും ബോളിവുഡ് നടി അതിയ ഷെട്ടിയും കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും സന്തോഷവാർത്തയറിയിച്ചത്. മനോഹരമായ ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു എന്ന് ഇരുവരും കുറിച്ചു. 2025-ലാകും കുഞ്ഞതിഥിയെത്തുക എന്ന വിവരവും പോസ്റ്റിലുണ്ട്.

ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അതിയയും വിവാഹിതരായത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ. അതിയയും അഭിനേതാവാണ്. 2015-ല്‍ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് അതിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

Content Highlights: athiya shetty and kl rahul announces pregnancy say our beautiful blessing is coming soon