‘നിങ്ങളാണ് നമ്പര്‍ വണ്‍’ എന്ന് ലാറിസ ബൊണേസിയുടെ പിറന്നാളാശംസ, പോസ്റ്റ് റിഷെയര്‍ ചെയ്ത് ആര്യന്‍ ഖാന്‍

ഷാരൂഖിന്റെയും ഗൗരി ഖാന്റെയും മകന്‍ ആര്യന്‍ ഖാന്റെ 28-ാം ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. സുഹൃത്തുക്കളും കുടുംബക്കാരും ആരാധകരുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ചിരുന്നു. ആര്യന്‍ ഖാന്റെ കാമുകിയാണെന്ന് സംശയിക്കുന്ന നടിയും മോഡലുമായ ലാറിസ ബൊണേസി പങ്കുവെച്ച ഹൃദയസ്പര്‍ശിയായ സന്ദേശമാണ് ഇപ്പോള്‍ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ലാറിസ തന്റെ പിറന്നാളാശംസകള്‍ അറിയിച്ചത്. കുറിപ്പില്‍ ലാറിസ 'ആര്യനെ നമ്പര്‍ വണ്‍' എന്ന വിശേഷിപ്പിക്കുകയും കൂടെ വൈകാരികമായ ഒരു സന്ദേശം പങ്കുവെക്കുകയും ചെയ്തു. പ്രിയപ്പെട്ട ഒരേയൊരാള്‍ക്ക് പിറന്നാളാശംസകള്‍, നിങ്ങള്‍ പ്രപഞ്ചവും അതിനപ്പുറവും അര്‍ഹിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം നേടാന്‍ കഴിയട്ടേ എന്നും ലാറിസ കുറിച്ചു.
കുറിപ്പില്‍ ആര്യന്‍ ഖാനെ ലാറിസ ‘നമ്പര്‍ വണ്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ആര്യനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്നും വിജയത്തിനും സന്തോഷത്തിനും വേണ്ടി പ്രോത്സാഹിപ്പിക്കുമെന്നും ലാറിസ കുറിച്ചു. ലാരിസയുടെ ഈ പോസ്റ്റ് ആര്യന്‍ ഖാന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ റീഷെയര്‍ ചെയ്തതോടെയാണ് ലാറിസയുടെ പോസ്റ്റ് അതിവേഗം വൈറലായത്.
ആര്യന്റെ സഹോദരിയായ സുഹാനയും അടുത്ത സുഹൃത്തായ അനന്യ പാണ്ഡെയും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ആര്യന്‍, സുഹാന, ഷനായ കപൂര്‍, മഹീപ് കപൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയ്‌ക്കൊപ്പം പുഞ്ചിരിക്കൂ ഇന്ന് നിങ്ങളുടെ ജന്മദിനമാണ് എന്ന കുറിപ്പോട് കൂടിയാണ് അനന്യ തന്റെ ആശംസ അറിയിച്ചത്. ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് പരമ്പരയായ ദി ബാഡ്‌സ് ഓഫ് ബോളിവുഡിലെ സഹപ്രവര്‍ത്തകരും താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ചു.
Content Highlights: Larissa Bonasi, rumored girlfriend of Aryan Khan, shares heartfelt birthday wishes, calling him `Number One`. Suhana Khan, Ananya Panday also sent wishes.