'എന്റെ നിശബ്ദത നിങ്ങളുടെ വിഡ്ഢിത്തം തുടരാനുള്ള അനുവാദമല്ല'; പ്രതികരണവുമായി അന്‍ഷിത

താരദമ്പതികളായ ദിവ്യ ശ്രീധറും അര്‍ണവ് അംജദും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ അര്‍ണവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ദിവ്യ രംഗത്തെത്തിയിരുന്നു. സീരിയലില്‍ കൂടെ അഭിനയിക്കുന്ന അന്‍ഷിത അക്ബര്‍ ഷായുമായി അര്‍ണവ് പ്രണയത്തിലാണെന്നും തന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാനാണ് അര്‍ണവ് പദ്ധതിയിടുന്നതെന്നും ദിവ്യ ആരോപിച്ചിരുന്നു.
ഇപ്പോള്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അന്‍ഷിത. തന്റെ നിശബ്ദത മണ്ടത്തരം തുടരാനുള്ള അനുവാദമല്ലെന്നും പ്രതികരിക്കുമ്പോള്‍ അത് വ്യക്തവും ശക്തവും ആയിരിക്കണമെന്നും അന്‍ഷിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'എന്റെ നിശബ്ദത നിങ്ങളുടെ വിഡ്ഢിത്തം തുടരാനുള്ള അനുവാദമല്ല. കൃത്യമായ സമയം വരുമ്പോള്‍ ഞാന്‍ പ്രതികരിക്കും. അത് ശക്തവും വ്യക്തവുമായിരിക്കും. അതുവരെ വിരോധികള്‍ക്ക് വ്യാജന്‍മാരുടെ വികാരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സ്വന്തം വ്യാഖ്യാനങ്ങളുമായി മുന്നോട്ടുപോകാം.'-അന്‍ഷിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിരപരാധികള്‍ ക്രൂശിക്കപ്പെടുമ്പോള്‍ ജീവിതവും നിയമങ്ങളും മിക്കവാറും വിചിത്രമായിരിക്കും. ആ നിമിഷങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് ഇരട്ടിയായി തിരിച്ചുകിട്ടും.' -അന്‍ഷിത കൂട്ടിച്ചേര്‍ത്തു.
ചെല്ലമ്മ എന്ന സീരിയലിലാണ് അന്‍ഷിതയും അര്‍ണവും ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍വെച്ച് അന്‍ഷിത തന്നെ ആക്രമിച്ചുവെന്നും ദിവ്യ ആരോപിച്ചിരുന്നു. ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം എന്നീ ആരോപണങ്ങളും അര്‍ണവിനെതിരേ ദിവ്യ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം നിഷേധിച്ച് അര്‍ണവ് രംഗത്തെത്തി. ആദ്യ വിവാഹത്തില്‍ മകളുണ്ടെന്ന കാര്യം ദിവ്യ തന്നോട് മറച്ചുവെച്ചെന്നും ഷൂട്ടിങ് സെറ്റില്‍ വന്ന് ദിവ്യ അന്‍ഷിതയോട് അപമര്യാദയായി പെരുമാറിയെന്നും അര്‍ണവ് പറയുന്നു.
2017-ല്‍ സംപ്രേഷണം ചെയ്ത 'കേളടി കണ്‍മണി' എന്ന സീരിയലിനിടേയാണ് അര്‍ണവുമായി ദിവ്യ അടുക്കുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുെവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദിവ്യ ഭര്‍ത്താവിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
Content Highlights: anshitha akbarsha response over allegations against her