അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു, വധു ഐപിഎല്‍ ടീം ഉടമ കാവ്യ മാരന്‍; റിപ്പോര്‍ട്ട്

കാവ്യ മാരന്‍/ അനിരുദ്ധ് രവിചന്ദര്‍ | Photo: ANI/ Instagram/ anirudh
കാവ്യ മാരന്‍/ അനിരുദ്ധ് രവിചന്ദര്‍ | Photo: ANI/ Instagram/ anirudh

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരന്‍ ആണ് വധുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷംതന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് ഈ വാര്‍ത്തകള്‍ വന്നത്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. 2018-ലാണ് അവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചുമതലയേല്‍ക്കുന്നത്. അതിനുശേഷം ടീമിന്റെ മത്സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു. 

ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനുവേണ്ടി അനിരുദ്ധ് സംഗീതം നല്‍കിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. അജിത് നായകനായ വിടാമുയര്‍ച്ചിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

Content Highlights: anirudh ravichander marry srh ceo kavya maran