സീ ലിങ്കിലൂടെ കാറോടിച്ച് അനന്ത് അംബാനിയും രാധികയും; ലേറ്റ് നൈറ്റ് ഡ്രൈവ് റോൾസ് റോയ്‌സിൽ | VIDEO

കടൽപ്പാലത്തിലൂടെ രാത്രി ഡ്രൈവിങ് ആസ്വദിച്ച് മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും മകൻ അനന്ത് അംബാനിയും ഭാര്യ രാധികാ മർച്ചന്റും. മുംബൈയിലെ പ്രശസ്തമായ സീ ലിങ്കിലൂടെയാണ് ഇരുവരും ലേറ്റ് നൈറ്റ് ഡ്രൈവ് ചെയ്തത്. റൂഫ് തുറന്നുവെച്ച റോൾസ് റോയ്‌സ് കാറിലാണ് ഇരുവരും സഞ്ചരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
അംബാനി അപ്‌ഡേറ്റ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 'മുംബൈയിലെ പ്രശസ്തമായ സീ ലിങ്കിൽ അനന്തും രാധികയും പ്രണയത്തെ പുനർനിർവചിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'അനന്തും രാധികയും സീ ലിങ്ക് റോഡിൽ ലേറ്റ് നൈറ്റ് ഡ്രൈവ് ആസ്വദിക്കുന്നു' എന്ന് വീഡിയോയിൽ എഴുതിയിട്ടുണ്ട്.
അനന്ത് അംബാനിയാണ് കാർ ഓടിക്കുന്നത്. അരികിൽ പാസഞ്ചർ സീറ്റിലായി രാധിക ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഒരുഘട്ടത്തിൽ ഇരുവരും ക്യാമറയിലേക്ക് നോക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഒന്നരലക്ഷത്തിലേറെ പേരാണ് ഇതിനകം വീഡിയോ കണ്ടത്.
2024 ജൂലായിലാണ് അനന്ത് അംബാനിയും രാധിക മർച്ചന്റും വിവാഹിതരായത്. ചെറുപ്പകാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരും ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ആഡംബര വിവാഹമായിരുന്നു അനന്തിന്റേയും രാധികയുടേതും.
Content Highlights: A viral video has surfaced showing Anant Ambani and his wife Radhika Merchant enjoying a late-night drive across Mumbai’s famous Sea Link. The couple was seen in a luxurious Rolls Royce with the roof down, with Anant at the wheel and Radhika in the passenger seat. The footage, shared by an 'Ambani Update' fan page, has quickly gained traction, garnering over 1.5 lakh views.